ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം നാച്ചുറൽ ഷാംപൂ… യാതൊരു സൈഡ് എഫക്ട് മില്ല.. മുടി നല്ലതുപോലെ വളരും…

നമ്മൾ എല്ലാവരും തന്നെ നമ്മുടെ ഹെയർ പരിപാലിക്കാനായി ഷാംപൂ ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവർക്ക് ഉള്ള ഒരു പരാതിയാണ് ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ട് മുടി ഡ്രൈ ആയി പോകുന്നു എന്നുള്ളത്. മുടി കൊഴിയുന്നു എന്നുള്ളത്. എന്നാൽ ഈ മുടി കൊഴിയുന്നതിന് പകരം മുടി വളരാൻ സഹായിക്കുന്ന ഒരു ഷാംപൂ നമുക്ക് ഉപയോഗിക്കാൻ പറ്റും എങ്കിൽ ഓ… അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഇങ്ങനെ മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന എന്നാൽ ഒരു ഷാംപൂ തരുന്ന എല്ലാ ഗുണങ്ങളും തരുന്ന എങ്ങനെ നമുക്ക് വളരെ ഈസിയായി വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം.

ഈ ഷാംപൂ തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കുറച്ച് തേങ്ങാപ്പാൽ ആണ്. ഇവിടെ 100ml ഓളം തേങ്ങാപ്പാൽ എടുത്തിട്ടുണ്ട്. ഈ തേങ്ങാപ്പാൽ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം തേങ്ങയുടെ ഒന്നാംപാൽ തന്നെ എടുക്കണം. കഴിയുന്നത്ര വെള്ളം കുറവ് ചേർത്തിട്ട് വേണം ഈ പാൽ അരച്ചെടുക്കാൻ. ഇനി നമുക്ക് ആവശ്യം ഒരു സോപ്പ് ബേസ് ആണ്.ഇനി നമുക്ക് ഒരു പാത്രം എടുത്ത് അടുപ്പിൽ വെക്കാൻ. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നമ്മൾ എടുത്തു വച്ചിരിക്കുന്ന സോപ്പ് ബേസ് ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം ഈ വെള്ളത്തിൻറെ മുകളിൽ ഇതുവച്ച് ഡബിൾ ബോയിലിംഗ് ചെയ്തെടുക്കുക. പെട്ടെന്നുതന്നെ ഇത് ഉരുകി കിട്ടുന്നതായിരിക്കും. ഇനി ഇതിലേക്ക് നമ്മൾ നേരത്തെ എടുത്തു വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കാം.

ഇനി ഇത് നല്ലതുപോലെ തിളക്കുന്നതിനു അനുവദിക്കണം. തിളക്കുന്നത് വരെ ഇങ്ങനെ ഡബിൾ ബോയിലിംഗ് തന്നെ ചെയ്യണം. എന്നിട്ട് ചെറുതായൊന്ന് തണുക്കുന്നത് അനുവദിക്കുക. തണുത്തു കഴിയുമ്പോൾ ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തുകൊടുക്കാം. അതിനുശേഷം ഏതെങ്കിലുമൊരു എസെൻഷ്യൽ ഓയിൽ ഇതിലേക്ക് ഒരു മൂന്നു നാലു തുള്ളി ചേർത്തുകൊടുക്കാം. ഇത് ചേർത്തു കൊടുക്കുന്നത് നമ്മുടെ ഷാംപൂ നല്ല സ്മെൽ കിട്ടുന്നതിനു വേണ്ടിയാണ്.അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.