ഉലുവ വെള്ളത്തിലിട്ട് ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ നിന്ന് മുടി നല്ലതുപോലെ വളരും…

സാധാരണയായി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി പൊട്ടി പോവുക… മുടിയുടെ അറ്റം പിളരുന്നത് എന്നുള്ളത്. അതുപോലെ മുടി വളരെയധികം കഴിയുന്നു എന്നത്.. പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും മുടി പൊട്ടി പോകുന്നതിനും മുടിയുടെ ആരോഗ്യം കുറയുന്നതിനും ഒക്കെയുള്ള ഒരു കാരണം നമ്മുടെ ഈ സ്കാൽപ് വളരെ ഡ്രൈ ആയി ഇരിക്കുന്നത് കൊണ്ടാണ്. അതുപോലെ മുടിയിൽ താരൻ വരുന്നതുകൊണ്ടാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി സ്പ്രേ ആണ്. ഈ സ്പ്രെ ഉപയോഗിച്ചാൽ നമ്മുടെ തലയിൽ നിന്ന് ഡ്രൈനസ് മാറുന്നതിനു അതുപോലെതന്നെ താരൻ പൂർണമായി ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം നമുക്ക് നമ്മുടെ മുടി പൂർണമായും ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

അപ്പോൾ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം… ഇത് തയ്യാറാക്കാനായി ആദ്യം നമുക്ക് വേണ്ടത് കുറച്ച് ഉലുവയാണ്. ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ ഉലുവ എടുക്കുക. ഇരു നമുക്ക് ഒരു മിക്സിയുടെ ജാർ ലേക്ക് ഇട്ടുകൊടുക്കണം. ഇനി നമുക്ക് അതിലേക്ക് ആവശ്യമായ വേണ്ട ഒരു ടീസ്പൂൺ കരിഞ്ചീരകം ആണ്. ഇതും നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാൻ. ഇനി ഇത് രണ്ടും നന്നായി പൊടിച്ചെടുക്കണം. ഈ പൊടിച്ചെടുത്ത് പൊടി ഒരു ബൗളിലേക്ക് മാറ്റാം. ഇനി നമുക്ക് ഒരു പാത്രമെടുത്ത് അടുപ്പിലേക്ക് വയ്ക്കുക. അതിനുശേഷം ഈ പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കാൻ.

ഇനി നമുക്ക് ഈ പൊടിച്ചു വച്ചിരിക്കുന്ന പൊടി വെള്ളത്തിലേക്ക് ചേർത്തു കൊടുക്കാം. ഇനി നമുക്ക് ഈ ഒരു ഗ്ലാസ് വെള്ളം അര ഗ്ലാസ് വെള്ളം ആകുന്നതുവരെ നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. എന്നിട്ട് ഇത് നല്ലതുപോലെ തണുപ്പിക്കണം. എന്നിട്ട് ഇതൊരു സ്പ്രേ ചെയ്യാൻ പറ്റുന്ന ഒരു ബോട്ടിലേക്ക് മാറ്റുക. എന്നിട്ട് ഇത് നിങ്ങളുടെ തലയിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാം. എന്നിട്ട് നല്ലതുപോലെ മസാജ് ചെയ്യണം. ഒരു 10 മിനിറ്റ് നേരം ഇങ്ങനെ ചെയ്യണം. അതിനുശേഷം നിങ്ങൾക്ക് വൃത്തിയായി തല കഴുകി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *