ഇനി മുടി കൊഴിഞ്ഞു പോയ സ്ഥലങ്ങളിലെല്ലാം പുതിയ മുടി വളരും… ആർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ഒനിയൻ ഓയിൽ…

നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സവോള നമ്മുടെ മുടി വളരുന്നതിന് വളരെ നല്ലൊരു കാര്യമാണ് എന്നുള്ളത്. പക്ഷേ എല്ലായ്പ്പോഴും ഇങ്ങനെ തലയിൽ തേക്കുക എന്നുള്ളത് നമുക്ക് പ്രായോഗികം ആയിട്ടുള്ള ഒരു കാര്യമല്ല. അങ്ങനെയുള്ളവർക്ക് അത് വളരെ ഈസിയായി ഒരു എണ്ണയായി ഉപയോഗിക്കാൻ പറ്റും. അതായത് സവാള ഒരു എണ്ണയായി ഉപയോഗിക്കാൻ നമുക്ക് പറ്റും. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന സവോള എണ്ണയെ കുറിച്ചാണ്.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.

എന്തൊക്കെയാണ് ഇതിൻറെ ചേരുവകളൊന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം… ഇത് തയ്യാറാക്കാനായി നമുക്കൊരു സവോള എടുക്കാം.അതൊരു ബൗളിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിക്കാൻ. ഈ മുറിച്ച് സവോള കഷ്ണങ്ങൾ ഒരു മിക്സിയുടെ ജാർ ലേക്ക് ഇടാം. ഇതിലേക്ക് ഒരു രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ കുടി ചേർത്തു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ അരച്ചെടുക്കണം. ഇനി അരച്ചെടുത്ത ഉള്ളി ഒരു ബൗളിലേക്ക് മാറ്റിയെടുക്കാം. ഇനി നമുക്ക് ഒരു പാത്രം എടുത്ത് അടുപ്പിൽ വയ്ക്കാം. അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു 100ml വെളിച്ചെണ്ണ ചേർത്തു കൊടുക്കാം.

ഇനി എണ്ണ ചൂടായി വരുമ്പോൾ നമ്മൾ തയ്യാറാക്കിവെച്ച സാധനം ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇനി ഇതും നല്ലതുപോലെ തിളപ്പിക്കുക. ഉള്ളിയുടെ നിറം ബ്രൗൺ കളർ ആകുന്നവരെ തിളപ്പിക്കണം. എന്നിട്ട് ഇത് തണുക്കുന്നത് വരെ വെയിറ്റ് ചെയ്യണം. ഇനി നമ്മൾ ചെയ്യാൻ പോകുന്നത് ഒരു ബൗളിൽ എടുത്ത് അതിനുമേൽ ഒരു കോട്ടൺ തുണി വിരിക്കുക. അതിനുശേഷം ഈ തയ്യാറാക്കിവെച്ചിരിക്കുന്ന എണ്ണ ഇതിലേക്ക് ഒഴിക്കാം. എന്നിട്ട് നന്നായി പിഴിഞ്ഞെടുക്കണം.