മുഖത്തെ എല്ലാ പ്രശ്നങ്ങൾക്കും ഇനി വിട പറയാം… വീട്ടിൽ തയ്യാറാക്കി എടുക്കാം സിമ്പിൾ ഫേസ് പാക്ക്… ഇതിൻറെ റിസൾട്ട് കണ്ട് നിങ്ങൾ തന്നെ അത്ഭുതപ്പെടും…

മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് ഒരുപാട് പേര് ഇന്ന് അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. അതുപോലെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു വന്ന അതിൻറെ പാട് പോകാതിരിക്കുന്നത്. അതുപോലെതന്നെ മുഖത്ത് ഓയിൽ നിറയുന്നതും ഒക്കെ. ഇന്നു നമ്മൾ എവിടെ പരിചയപ്പെടാൻ പോകുന്നത് വളരെ ഈസിയായി മുഖക്കുരു ഉണ്ടാവുന്നത് തടയുന്നതിനുള്ള.. അതുപോലെ മുഖത്ത് ഓയിൽ ഉണ്ടാക്കുന്നത് ചെറുക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്.

ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഈ ഫെയ്സ് പാക്ക് തയ്യാറാക്കുന്നത് വളരെ ഈസിയാണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കാം. ഈ ബൗളിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ഇട്ടു കൊടുക്കാം. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് നെല്ലിക്കാപൊടി ആണ്. ഒരു ടീസ്പൂൺ നെല്ലിക്കാപൊടി ഈ ബൗളിലേക്ക് ഇട്ട് കൊടുക്കാം. ഒന്നില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ നെല്ലിക്ക പൊളിച്ചെടുക്കാം അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റുകളിൽ കിട്ടും. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കൂടിയാണ് അത് ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്തു കൊടുക്കാം.

ഇനി അടുത്തതായി ഒരു ടീസ്പൂൺ കസ്തൂരിമഞ്ഞൾ കൂടി ചേർത്തു കൊടുക്കാം. കസ്തൂരി മഞ്ഞൾ ഇല്ലെങ്കിൽ മാത്രം നിങ്ങളുടെ വീട്ടിലെ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് ഒരു ബോട്ടിൽ ഇലേക്ക് മാറ്റി വെക്കാവുന്നതാണ്. ഇനി നമുക്ക് ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കാം. ഈ ബൗളിലേക്ക് നിങ്ങളുടെ മുഖത്ത് ആവശ്യമായ പൊടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇതിലേക്ക് ആവശ്യമുള്ള റോസ് വാട്ടർ ചേർത്തു കൊടുക്കാൻ. ഇനി നല്ലതുപോലെ ഇത് മിക്സ് ചെയ്ത് എടുക്കാം. കടലമാവ് അലർജി ആയിട്ടുള്ള ആളുകൾക്ക് ഓട്സ് എടുത്ത് പൊടിച്ച് അതിൻറെ പൊടി ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *