വയറിന് ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും മാറിക്കിട്ടും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മാത്രം മതി…

നമ്മൾ എല്ലാവരും അത്യാവശ്യം നല്ല ഹെവി ആയിട്ട് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ചും നല്ല രുചിയുള്ള ഭക്ഷണങ്ങൾ. ഇങ്ങനെ നമ്മൾ രുചിയുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചു കഴിയുമ്പോൾ നമ്മുടെ വയറ്റിൽ ഗ്യാസ് നിറയുന്നത് ഒരു വലിയ പ്രശ്നമായി മാറുകയാണ്. ചിലർക്ക് ഭക്ഷണം കഴിച്ചതിനുശേഷം ഗ്യാസ് വന്നു നിറയും.. ചിലർക്ക് വയർ കമ്പിക്കും.. ചിലർക്ക് നെഞ്ചരിച്ചിൽ ഉണ്ടാകും.. ഇത്തരം പ്രശ്നങ്ങൾ ഒരുപാട് പേരെ അലട്ടാറുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റി കിട്ടാനുള്ള ഒരു വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് നെ കുറിച്ചാണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഈ ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു ചെറിയ കഷണം ചുക്ക് ആണ്. ഇത് നമുക്ക് ഒരു ബൗളിലേക്ക് ഇടാം. ഇനി നമുക്ക് വേണ്ടത് ഒരു നാലഞ്ചു കുരുമുളകാണ്. ഇതിൽ നമുക്ക് ഈ ബൗളിലേക്ക് ഇടാം. അതിനുശേഷം ഒരു ഏലക്ക ഇതിലേക്ക് ഇടാം. അടുത്തതായി നമുക്ക് വേണ്ടത് കുറച്ചു പനംകൽക്കണ്ടം ആണ്. നമുക്ക് മധുരം എത്രമാത്രം ആവശ്യമാണോ അത്രയും ഉപയോഗിക്കാം. ഇത്തിരി കൂടി പോയാലും കുറഞ്ഞു പോയാലും അതൊരു പ്രശ്നമല്ല. ഇനി നമ്മൾക്ക് ചെയ്യേണ്ടത് ഇതെല്ലാം ഒന്നു നന്നായി പൊടിച്ചെടുക്കാം.

അതിനു ശേഷം ഒരു പാത്രം എടുത്ത് അടുപ്പിൽ വച്ച് ശേഷം.. അതിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കാം. ഈ പാൽ നന്നായി തിളപ്പിക്കുക. ഈ പാൽ നന്നായി വേവിച്ചെടുക്കണം. ഇത് നന്നായി വെന്തുകഴിയുമ്പോൾ തീ ഓഫാക്കുക. എന്നിട്ട് ഇതൊരു ഗ്ലാസ്സിലേക്ക് മാറ്റാം. ഈ ക്ലാസിലേക്ക് മുൻപ് തയ്യാറാക്കിവെച്ചിരിക്കുന്ന പൊടി ഒരു ടീസ്പൂൺ എടുത്ത് പാലിലേക്ക് ഇട്ടുകൊടുക്കാം. എന്നിട്ട് ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ഇങ്ങനെ ദിവസവും ഭക്ഷണം കഴിച്ചതിനു ശേഷം വൈകിട്ട് കുടിക്കുകയാണെങ്കിൽ വളരെ നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുക. ഇത് കുട്ടികൾക്കും കൊടുക്കാവുന്നതാണ്. ഇത് കുടിക്കുന്നതുമൂലം വയറിനുള്ള എല്ലാ അസ്വസ്ഥതകളും മാറി കിട്ടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *