ഇനി പാർലറിൽ പോകാതെ തന്നെ മുഖം ബ്ലീച്ച് ചെയ്യാനുള്ള ഗോൾഡൻ പാക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം…

നമുക്കറിയാം നമ്മുടെ നാട്ടിൽ ഒരുപാട് പേർ മുഖം ക്ലീൻ ചെയ്യുന്നതിനായി കെമിക്കൽ ബ്ലീച്ചുകൾ ചെയ്യാറുണ്ട്. ഇങ്ങനെ കെമിക്കൽ ബ്ലീച്ചുകൾ ചെയ്യുന്നത് മുഖത്തുള്ള ഡാർക്നെസ് മാറുന്നതിന്.. മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കുന്നതിനും.. മുഖത്തുള്ള പാടുകൾ ഒക്കെ മാറുന്നതിനും വേണ്ടിയാണ്. പക്ഷേ ഇതുപോലെ ഇങ്ങനെ ഒരുപാട് കെമിക്കലുകൾ മുഖത്ത് ഉപയോഗിക്കുമ്പോൾ നമ്മുടെ സ്കിന്നിന് ഗുണത്തേക്കാൾ ഉപരി അത് ദോഷമേ കൂടുതൽ ചെയ്യുന്നു. പിന്നീട് ഈ ബീച്ച് ചെയ്തില്ലെങ്കിൽ നമ്മുടെ മുഖചർമ്മം ആകെ വൃത്തികേടായി ഇരിക്കുന്നത് പോലെ അവസ്ഥ ഉണ്ടാകും. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് യാതൊരു വിധത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ തന്നെ നമ്മൾ പാർലറിൽ പോയി കെമിക്കൽ ബ്ലീച്ചുകൾ ചെയ്യുമ്പോൾ എന്ത് ഗുണമാണ് നമുക്ക് ലഭിക്കുന്നത്..

അതെ ഗുണം തന്നെ നമുക്ക് ലഭിക്കുന്ന ഒരു നാച്ചുറൽ ആയിട്ടുള്ള നമ്മുടെ അടുക്കളയിലുള്ള വിവിധ ഗുണങ്ങൾ അടങ്ങിയ സാധനങ്ങൾ വെച്ച് ചെയ്തെടുക്കാവുന്ന ഒരു ഗോൾഡൻ ബ്ലീച്ച്നെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്…. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമ്മുടെ ഈ ബ്ലീച്ച് തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം ഒരു ബൗൾ എടുക്കാം. അതിനുശേഷം നമുക്ക് ആവശ്യമായിട്ട് വേണ്ടത് വാളൻപുളി യാണ്.

ഇത് ബൗളിലേക്ക് കുറച്ച് എടുക്കുക. അതിനുശേഷം ഇതിലേക്ക് രണ്ടു മൂന്ന് ടീസ്പൂൺ ഇളംചൂടുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഇത് ഒരു 10 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക. 10 മിനിറ്റ് കഴിയുമ്പോൾ ഇതു നന്നായി കുതിർന്ന് കിട്ടും. അതിനുശേഷം ഇതിൻറെ പൾപ്പ് മാത്രം ഒരു ടേബിൾസ്പൂൺ എടുക്കുക. അതിനുശേഷം അത് ഒരു ബൗളിലേക്ക് മാറ്റുക. ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ മുഖം നല്ല സ്മൂത്ത് ആയി ലഭിക്കും. ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ തൈര് കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു അരമുറി നാരങ്ങ നീര് പിഴിഞ്ഞ് ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു കാൽടീസ്പൂൺ കസ്തൂരിമഞ്ഞൾ കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കാം.