മുടി നല്ലതുപോലെ വളരുവാനും… താരൻ മാറാനും… ഒരു അടിപൊളി ഹെയർ പാക്ക്… ഇനി ആർക്കും വീട്ടിൽ ചെയ്തെടുക്കാം ഈസിയായി…

എന്തൊക്കെ ചെയ്തിട്ടും തലയിലെ താരൻ പോകുന്നില്ല… അതുപോലെതന്നെ മുടി കൊഴിഞ്ഞു പോകുന്നു… ഒരുപാട് മരുന്നുകളൊക്കെ ഉപയോഗിച്ചിട്ടും ഒരു ഫലവും ഇല്ല എന്ന പരാതി പറയുന്ന ഒരുപാട് പേരുണ്ട്. എങ്ങനെ പരാതി പറയുന്നവരോട് ഇത് ഉപയോഗിക്കുമ്പോൾ തന്നെ നല്ല പോസിറ്റീവ് ആയിട്ടുള്ള ഒരു ഫലം തരുന്ന നിങ്ങളുടെ തലയുടെ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റാൻ സഹായിക്കുകയും ചെയ്യുന്ന ഒപ്പം മുടി നല്ലപോലെ വളരാൻ സഹായിക്കുകയും ചെയ്യുന്ന രണ്ട് ഹെയർ പായ്ക്കുകൾ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഈ രണ്ട് ഹെയർ പാർക്കുകളിൽ ഒന്ന് താരൻ പൂർണമായും മാറ്റാനും..മറ്റൊന്നു മുടി നല്ലപോലെ വളരാനുള്ള താണ്. അപ്പോൾ ഈ ഹെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.

ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. അതിനുശേഷം ഒരു മീഡിയം സൈസ് ഉള്ള ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഈ ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി എടുക്കണം. ഇതിൻറെ തൊലി കളയേണ്ട ആവശ്യമില്ല. അതിനുശേഷം ഇത് നല്ലതുപോലെ ചീവി എടുക്കുക. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇതിനെ നീര് നല്ലതുപോലെ എടുക്കുക. ഇതിൽ വെള്ളം ഒന്നും ചേർക്കരുത്. അതിനുശേഷം ഒരു ബൗൾ എടുത്തിട്ട് അതിലേക്ക് രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര് ചേർക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു അര കഷ്ണം ചെറുനാരങ്ങയുടെ നീര് കൂടി ചേർത്ത് കൊടുക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി അടുത്ത ഹെയർ പാക്ക് മുടി വളരാനുള്ള തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. അതിനുശേഷം ഒരു മുട്ട എടുത്ത് അതിൻറെ വെള്ള മാത്രം എടുക്കുക.ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് നീര് രണ്ട് ടീസ്പൂൺ ഇതിലേക്കു ചേർത്ത് കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *