വീട്ടിൽ തൈര് ഉണ്ടോ… എങ്കിൽ ഉഗ്രൻ റിസൾട്ട് ലഭിക്കുന്ന ഒരു ഫേഷ്യൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം…

നമ്മൾ നമ്മളുടെ ചാനൽ വഴി പലതരത്തിലുള്ള ഫേസ് പാക്കുകൾ ഫേസ് ക്രീമുകളും ഫേഷ്യലുകൾ മൊക്കെ പരിചയപ്പെടുത്താൻ ഉണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള വീട്ടിൽ നമുക്ക് സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ച് നമുക്ക് പാർലറിൽ പോയി നമ്മൾ ഫേഷ്യൽ ചെയ്യുമ്പോൾ എന്ത് ഗുണമാണ് നമുക്ക് ലഭിക്കുന്നത് അതുപോലെതന്നെ ഗുണങ്ങൾ ലഭിക്കുന്ന ഒരു ഫേഷ്യൽ വീട്ടിൽ എങ്ങനെ തയാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്. അപ്പോൾ ഈ ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും.

ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.. ഇപ്പോൾ ആദ്യമേ തന്നെ നമുക്ക് ക്ലെൻസർ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ഈ ബൗളിലേക്ക് ഒരു ടീ സ്പൂൺ തൈര് ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇത് നല്ലതുപോലെ നിങ്ങളുടെ മുഖത്ത് പുരട്ടി മസാജ് ചെയ്ത് എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുഖത്തുള്ള എല്ലാ അഴുക്കുകളും പോയി കിട്ടും. ഇങ്ങനെ മസാജ് ചെയ്തതിനുശേഷം 5 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ഇനി നമുക്ക് രണ്ടാമത്തെ സ്റ്റെപ്പ് ആയ സ്ക്രബിങ് ലേക്ക് കടക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കാം. ഇതിലേക്ക് ഒരു ടീ സ്പൂൺ തൈര് ഇട്ടുകൊടുക്കാം. രണ്ട് ടീസ്പൂൺ കോഫി പൗഡറും ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. എന്നിട്ട് ഇത് മുഖത്തൊക്കെ നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *