ശരീരസൗന്ദര്യം നാച്ചുറലായി വർദ്ധിപ്പിക്കാൻ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന പാക്ക്… ഉഗ്രൻ റിസൾട്ട് നൽകുന്ന പാക്ക്…

ശരീരസൗന്ദര്യം അതായത് ശരീരത്തിലെ കുരുക്കളും പാടുകളും ഒക്കെ മാറ്റുന്നതിനും സ്കിൻ നല്ലതുപോലെ സോഫ്റ്റ് ആകുന്നതിനു വേണ്ടിയും പലതരത്തിലുള്ള ക്രീമുകളും ഓയിലുകളും ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിൽ നിന്നും നല്ല ഗുണങ്ങൾ ഒന്നു നമുക്ക് ലഭിക്കാറില്ല. ഇത് ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾ നമുക്ക് ഗുണം ലഭിക്കുന്നതായി തോന്നുമെങ്കിലും പിന്നീട് മുന്നോട്ടുപോകുമ്പോൾ ഇതിൻറെ ഗുണങ്ങൾ ഒന്നും നീണ്ടു നിൽക്കാറില്ല. ഇത് ഉപയോഗിക്കാതെ ഇരിക്കുന്ന സമയത്ത് സ്കിൻ വളരെ ഡ്രൈ ആയിരിക്കുന്നതുപോലെ അനുഭവപ്പെടും. അപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും നല്ല മാർഗ്ഗം സ്കിൻ പോളിഷിങ് ചെയ്യുക എന്നുള്ളതാണ്. സ്കിൻ ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്യുകയാണെങ്കിൽ നമ്മുടെ ശരീരത്തിലുള്ള കറുത്ത പാടുകളും കുരുക്കളും ഒക്കെ പതിയെ പതിയെ മാറുന്നതും സ്കിൻ നല്ല സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കുന്നതിനും സഹായിക്കും.

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള അല്ലെങ്കിൽ നമ്മുടെ വീടിനടുത്തുള്ള ആയുർ വേദ കടകളിൽ വിലക്കുറവിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരുപാട് ഗുണങ്ങൾ അടങ്ങിയ നമ്മുടെ സ്കിൻ സംരക്ഷിക്കുന്ന ഒരു ഉപ്ടാൻ. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഈ ഇത് തയ്യാറാക്കുകയും നമുക്ക് ആദ്യം തന്നെ വേണ്ടത് ചെറുപയർ പൊടിച്ച് താണ്. ആദ്യം തന്നെ ഒരു ബൗൾ എടുക്കാം.

അതിലേക്ക് രണ്ട് ടീ സ്പൂൺ ചെറുപയർ പൊടിച്ചത് ഇട്ടുകൊടുക്കാം. ചെറുപയർ നമ്മുടെ സ്കിൻ നല്ല സോഫ്റ്റ് ആയിരിക്കും സ്മൂത്തായി ഇരിക്കാനും സഹായിക്കും. നമുക്ക് ആവശ്യം ആയിട്ട് വേണ്ടത് രണ്ട് ടീസ്പൂൺ കടലമാവ് ആണ്. കടലമാവ് നമ്മുടെ സ്കിന്നിലെ അഴുക്ക് എല്ലാം നല്ലപോലെ കളയാൻ സഹായിക്കും. രണ്ട് ടീസ്പൂൺ കടലമാവ് കൂടി ബൗളിലേക്ക് ഇട്ട് കൊടുക്കാം. അടുത്തതായി നമുക്ക് ആവശ്യമായ വേണ്ടത് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പൊടിയാണ്. ഇത് നിങ്ങൾക്ക് കടകളിൽ നിന്നും വാങ്ങിക്കാം അതല്ലെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ ഈ പൊടി കൂടെ രണ്ട് ടീസ്പൂൺ ഈ ബൗളിലേക്ക് ഇട്ട് കൊടുക്കാം.