മോണ രോഗത്തിൻറെ കാരണങ്ങളും പ്രധാന ലക്ഷണങ്ങളും… ഈ ലക്ഷണങ്ങൾ ഉള്ളവർ എന്തായാലും ശ്രദ്ധിക്കണം…

ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്ന വിഷയം മോണ രോഗത്തെ കുറിച്ചാണ്. എന്താണ് മോണ രോഗം… എന്തൊക്കെയാണ് മോണ രോഗങ്ങൾക്കുള്ള കാരണങ്ങൾ… എങ്ങനെ മോണരോഗങ്ങൾ തടയാം… എന്തൊക്കെയാണ് ഇതിൻറെ ചികിത്സാരീതികൾ… പല്ലുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ട് തരം രോഗങ്ങൾ ആണ് ഒന്ന് പല്ലുകൾക്ക് ഉണ്ടാകുന്ന കേട്.. 2. മോണ രോഗം. മോണ രോഗത്തെക്കുറിച്ച് പൂർണ്ണമായും അറിയുന്നതിനു മുൻപ് പല്ലുകളെ യഥാസ്ഥാനത്ത് നിലനിർത്തുന്ന 4 വിവിധ തരം കോശങ്ങൾ ആണ് പെരിയോ ഷ്യം എന്ന് പറയുന്നത്. അതിൻറെ ഒരു ഭാഗം മാത്രമാണ് മോണ. ബാക്കിയുള്ള ഭാഗങ്ങൾ മോണയ്ക്ക് ഉള്ളിൽ ആണ് നിൽക്കുന്നത്. നമുക്ക് കാണാൻ സാധിക്കില്ല. അപ്പോൾ മോണരോഗം എന്ന് പറയുമ്പോൾ നാം പുറമേ കാണുന്ന മോണയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമല്ല അതിൻറെ അകത്തുള്ള മറ്റു മൂന്നു തരം കോശങ്ങൾക്കുണ്ടാകുന്ന ഒരു പ്രശ്നം കൂടി ആയിട്ട് വേണം നാം അതിനെ മനസ്സിലാക്കാൻ.

അപ്പോൾ എന്താണ് മോണ രോഗം… നേരത്തെ പറഞ്ഞതുപോലെ പുറമേ കാണുന്ന മോണയ്ക്കും അല്ലെങ്കിൽ പേരിയോശ്യം ത്തിൻറെ മറ്റു മൂന്നു ഭാഗങ്ങളിലും ഒരു വീക്കം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മോണരോഗം എന്ന് പറയുന്നത്. പ്രധാനമായും മൂന്ന് രോഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാം.. ഒന്നാമത്തേത് പുറമേ കാണുന്ന മോണയ്ക്ക് ഉണ്ടാകുന്ന inflammation അഥവാ മോണവീക്കം എന്ന് പറയുന്നു. രണ്ടാമത്തെ സ്റ്റേജ് ഇതിൻറെ അഡ്വാൻസ് സ്റ്റേജ് ആണ്. അതെന്താ അകത്തേക്കുള്ള മറ്റ് കോശങ്ങളിൽ കൂടി ഈ മോണ രോഗം സ്പ്രെഡ് ചെയ്യുന്നു. അതായത് മോണപഴുപ്പ് എന്ന് പറയും.

അപ്പോൾ ഈ രണ്ട് സ്റ്റേജുകൾ ആണ് മോനെ രോഗത്തിന് ഉള്ളത്. ഒന്നാമത്തേത് മോണവീക്കം രണ്ടാമത്തേത് മോണപഴുപ്പ്. എന്തൊക്കെയാണ് മോണ രോഗത്തിൻറെ ലക്ഷണങ്ങൾ… രോഗികളിൽ എങ്ങനെയാണ് മോണവീക്കം പ്രകടമാകുക… പ്രധാനമായും അഞ്ചുതരം ലക്ഷണങ്ങൾ ആണ് ഉള്ളത്… ഒന്നാമത്തേത് രോഗികൾക്ക് സ്വയമേ പല്ലുകളിലെയും മോണലുകളുടെയും ഭാഗത്ത് ചെളി പിടിച്ചിരിക്കുന്നത് പോലെ തോന്നുക. രണ്ടാമത്തേത് പ്രത്യേകിച്ച് കേടുകളും മറ്റുകാരണങ്ങൾ ഇല്ലാതെ വായനാറ്റം ഉണ്ടാവുക. മൂന്നാമതായി മോണയ്ക്ക് ഉണ്ടാകുന്ന കൂടുതൽ ചുവന്ന നിറത്തിൽ മോണകൾ കാണപ്പെടുന്നു. നാലാമതായി മോണയ്ക്ക് ഉണ്ടാകുന്ന സൈസ് ഡിഫറെൻറ്. അതായത് മോണ കുറച്ച് വീർത്ത ഇരിക്കുക.