ഇനി മരുന്നുകൾ യാതൊന്നും കഴിക്കാതെ സ്ത്രീകൾക്ക് അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് മാറ്റിയെടുക്കാം…

ഒട്ടുമിക്ക എല്ലാ സ്ത്രീകളെയും അകറ്റുന്ന ഒരു പ്രശ്നമാണ് അസ്ഥിസ്രാവം അഥവാ വെള്ളപോക്ക്. ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മൾ വ്യക്തിശുചിത്വം പാലിക്കാതെയും.. അതുപോലെതന്നെ ലൈംഗിക ശുചിത്വം പാലിക്കാതിരിക്കുക അതുകൊണ്ടാണ്. അതുപോലെതന്നെ ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിട്ടും ഈ ഒരു പ്രശ്നം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഈ പ്രശ്നമുള്ളവർ നിർബന്ധമായും ഡോക്ടറെ കണ്ട് അത് ഒരു രോഗത്തിൻറെ ലക്ഷണം അല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഇനി അഥവാ ഈ ലക്ഷണം രോഗത്തിൻറെ ലക്ഷണം അല്ല എന്നാണെങ്കിൽ വളരെ സിമ്പിൾ ആയി ചില നാച്ചുറൽ ടിപ്സ് ഉപയോഗിച്ച് നമുക്ക് ഈ പ്രശ്നത്തെ പൂർണമായും മാറ്റിയെടുക്കാം. ഇതിന് പ്രത്യേകിച്ച് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ല എന്ന് ഉള്ളതാണ് ഇതിൻറെ ഏറ്റവും വലിയ ഗുണം.

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സ് കളെ കുറിച്ചാണ്. ഇതിൽ മൂന്ന് നാല് ടിപ്സുകൾ കുറിച്ച് പറയുന്നുണ്ട്. നിങ്ങളെല്ലാം ചെയ്യേണ്ട ആവശ്യമില്ല. ഏതെങ്കിലുമൊന്ന് പരീക്ഷിച്ചാൽ മതി. ഇതിന് ആദ്യം വേണ്ടത് ശതാവരിക്കിഴങ്ങ് ആണ്. ഇത് നമ്മുടെ നാട്ടിൻപുറങ്ങളിൽ അല്ലെങ്കിൽ പറമ്പുകളിൽ ഒക്കെ ഉണ്ടാവും. അഥവാ ഇത് കിട്ടാത്തവർ അങ്ങാടി മരുന്നു കടകളിൽ ചെന്ന് ലഭിക്കും. അപ്പോൾ ഇത് രണ്ടെണ്ണം എടുക്കുക. എന്നിട്ട് ഇത് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ഗ്ലാസ് പാലിൽ ചേർത്ത് ശേഷം അത് നന്നായി തിളപ്പിച്ച് രാവിലെ വെറും വയറ്റിൽ നിങ്ങൾ അത് കുടിക്കുക.

ഇങ്ങനെ രണ്ടാഴ്ച നിങ്ങൾ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കണം. ഇങ്ങനെ തുടർച്ചയായി രണ്ടാഴ്ച നിങ്ങൾ ഇത് കഴിക്കുമ്പോൾതന്നെ നല്ല റിസൾട്ട് ലഭിക്കും. രണ്ടാമത്തെ ടിപ്സ് എന്നു പറയുന്നത് ചിറ്റമൃത് വെച്ചിട്ടാണ്. ഇത് നിങ്ങൾക്ക് അങ്ങാടിമരുന്ന് കടകളിലും പറമ്പുകളിലും ലഭിക്കും. ഇത് വാങ്ങിയശേഷം ഇടിച്ചുപിഴിഞ്ഞ് അതിൻറെ നീര് എടുക്കുക. ഒരു ടീസ്പൂൺ നീര് എടുക്കുക അതുപോലെതന്നെ ഒരു ടീസ്പൂൺ തേനും എടുക്കുക രണ്ടുംകൂടി ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇങ്ങനെ രണ്ടാഴ്ച തുടർച്ചയായി കഴിക്കുമ്പോൾ നിങ്ങൾക്ക് ഈ പ്രശ്നം മാറിക്കിട്ടും.