മുടിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇനി പരിഹാരം… വീട്ടിൽ തയ്യാറാക്കി എടുക്കാം ആയുർവേദ എണ്ണ…

അകാലനര… മുടി ഒരു കണക്കുമില്ലാതെ കൊഴിഞ്ഞു പോകുന്നു.. എന്തൊക്കെ ചെയ്തിട്ടും മുടികൊഴിച്ചിൽ മാറുന്നില്ല.. മുടി ആകെ ചെമ്പിച്ച ഇരിക്കുന്നു.. മുടിക്ക് ഉള്ളു കരുത്തില്ല. ഇങ്ങനെ എപ്പോഴും പരാതി പറയുന്നവർക്ക് മുടിയുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി മുടി വളരെ കരുത്തോടെ വളരാൻ സഹായിക്കുന്ന ഒരു ആയുർവേദ എണ്ണ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ചേരുവകൾ എന്തൊക്കെയാണെന്ന്… ഉപയോഗിക്കേണ്ട വിധവും കൃത്യമായ അറിയുവാൻ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക. ഈ എണ്ണ തയ്യാറാക്കുവാൻ ആയി നമ്മുടെ വീട്ടിലുള്ള 4 ഗുണങ്ങൾ അടങ്ങിയ ചേരുവകളാണ് നമുക്ക് ഇതിനായി ആവശ്യമായ വേണ്ടത്.

ഇത് തയ്യാറാക്കുവാൻ ആയി നമുക്ക് ആദ്യമേ വേണ്ടത്… 7 അല്ലെങ്കിൽ 8 വെറ്റില ഇലയാണ്. വെറ്റില ആയുർവേദ എണ്ണ കളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഇല ആണെന്നും ഉള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇനി അടുത്തതായി നമുക്ക് ആവശ്യമായ വേണ്ടത് 15 ചെമ്പരത്തി ഇല ആണ്. ചെമ്പരത്തിയിലെ എടുക്കുമ്പോൾ ഒരുപാട് മൂത്ത് ഇല പറ്റില്ല. ഇളം ഇലകൾ എടുക്കുക. ഇനി ഒരു ബൗളിൽ കുറച്ചു കറിവേപ്പില കൂടി എടുക്കുക. അവസാനമായി നമുക്ക് വേണ്ടത് ഒരു 200ml വെളിച്ചെണ്ണ ആണ്. പാക്കറ്റ് വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒന്നില്ലെങ്കിൽ ആട്ടിയ വെളിച്ചെണ്ണ അല്ലെങ്കിൽ വെർജിൻ വെളിച്ചെണ്ണയോ ഉപയോഗിക്കാം.എതിർ തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുത്ത്..

അതിലേക്ക് ഈ മൂന്ന് ഇലകളും ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.. വെറ്റില മുടികൊഴിച്ചിൽ തടയുകയും മുടി ആരോഗ്യത്തോടെ വളരുന്നതിന് സഹായിക്കുകയും ചെയ്യും. ചെമ്പരത്തി മുടിയുടെ ഉള്ള് വർദ്ധിപ്പിക്കുകയും.. മുടി കൊഴിഞ്ഞ് ഭാഗങ്ങളിൽ പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പില മുടി കൊഴിയുന്നത് തടയുന്നു. ഇനി ഈ എണ്ണ തയ്യാറാക്കാനായി ഒരു പാത്രം എടുത്ത് അടുപ്പിൽ വയ്ക്കുക. പാത്രം ചൂടാകുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളപ്പിക്കുക. എണ്ണ നന്നായി തിളച്ചുവരുമ്പോൾ നമ്മൾ എടുത്തു വച്ചിരിക്കുന്ന ഇലകൾ അതിലേക്ക് ചേർത്ത് കൊടുക്കുക. ഇലകൾ ചേർത്തു കൊടുക്കുമ്പോൾ ശരീരത്തിലേക്ക് എണ്ണ തെറിക്കുന്നതിന് സാധ്യതയുണ്ട് അതുകൊണ്ട് ശ്രദ്ധിച്ച് ചെയ്യുക.