പാൻക്രിയാസ് ഗ്രന്ഥിയിലെ കല്ല് അപകടകാരിയോ… ഇത് കാര്യമാക്കാതെ പോയാൽ നിങ്ങളുടെ ദഹനശേഷിയേ തന്നെ തകർക്കും…

ഇന്ന് സംസാരിക്കാൻ പോകുന്നത് പാൻക്രിയാസ് ഗ്രന്ഥി കളിലെ കല്ലുകളെ കുറിച്ചാണ്. പാൻക്രിയാസ് എന്നാൽ മലയാളത്തിൽ ആഗ്നേയഗ്രന്ഥി എന്നാണ് പറയുന്നത്. ഇത് നമ്മുടെ വയറ്റിൽ ആമാശയത്തിന് പുറകിലായി നട്ടെല്ലിനെ തൊട്ടുപിന്നിലായി ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന് പ്രധാനമായും രണ്ട് ധർമ്മങ്ങൾ ആണ് ഉള്ളത്. ഒന്നാമത്തേത്… നമ്മുടെ ആഹാരം ദഹിപ്പിക്കുന്നതിന് ആവശ്യമായ ദഹനരസം ഉൽപാദിപ്പിക്കുക എന്നതാണ്. രണ്ടാമത്തേത്… നമ്മുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് അത് ബ്ലഡ് ഷുഗർ ഇൻറെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോൺ ഉത്പാദിപ്പിക്കുക എന്നതാണ്. ചില പ്രത്യേക കാരണങ്ങളാൽ പാൻക്രിയാസ് ഗ്രന്ഥി കളിൽ കല്ലു വന്നു നിറയുന്ന അവസ്ഥയാണ് ഈ അസുഖം കൊണ്ട് ഉദ്ദേശിക്കുന്നത്.

കല്ല് സാധാരണ വരുന്ന അവയവങ്ങൾ പിത്തസഞ്ചി.. കിഡ്നി.. അങ്ങനെ ഒരുപാട് അവയവങ്ങളിൽ കല്ലു വരുന്നതായി കാണാറുണ്ട്. പക്ഷേ പാൻക്രിയാസ് ഗ്രന്ഥി യിലും കല്ലു വരാം. ഇത് മറ്റേ രണ്ട് അസുഖത്തെ കാൾ പ്രാധാന്യം അല്ലെങ്കിലും ഇത് ഒരുപാട് പേർക്ക് വരുന്ന ഒരു അസുഖം തന്നെയാണ്.ഇതു വരാൻ പ്രധാനമായി രണ്ടു കാരണങ്ങളാണുള്ളത്.. അതിൽ ഏറ്റവും പ്രധാന കാരണം മദ്യപാനം തന്നെയാണ്. മദ്യപാനത്തിന് ഫലമായി പാൻക്രിയാസ് ഗ്രന്ഥികളിൽ ചെറിയ ചെറിയ കല്ലുകൾ വന്ന് അടിഞ്ഞു അതുമൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. കേരളം പോലുള്ള ഉള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന രോഗമാണ്.

ഈ കല്ല് വന്നു കഴിഞ്ഞാൽ ഇതിന് പ്രധാനമായിട്ടും മൂന്നു പ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യത ഉള്ളത്. ഒന്നാമത്തേത് ശക്തമായ വേദന.. വയറിൻറെ മുകൾ ഭാഗത്തായിരിക്കും വേദന വരുക. അത് വന്ന നട്ടെല്ലിന് ഭാഗത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഇങ്ങനെയുള്ള വേദന വന്നു കഴിഞ്ഞാൽ ഇത് പാൻക്രിയാസിൽ കല്ല് മൂലമുള്ള വേദന ആണോ എന്ന് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ നമ്മൾ നേരത്തെ പറഞ്ഞു പാൻക്രിയാസിൽ എന്നാണ് ബ്ലഡ് ഷുഗർ കണ്ട്രോൾ ചെയ്യാൻ ഉള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. അപ്പോൾ ഈ പാൻക്രിയാസിനെ പ്രവർത്തനം കുറയുന്നതിന് ഭാഗമായിട്ട് ഇൻസുലിൻ വേണ്ടരീതിയിൽ ഇല്ലാതിരിക്കുകയും പ്രമേഹം വരുകയും ചെയ്യുന്നു. ഇതാണ് ഇതുകൊണ്ടുണ്ടാകുന്ന രണ്ടാമത്തെ പ്രശ്നം.