നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെയാണോ വളരുന്നത്… കുട്ടികളിലെ പോഷകക്കുറവ് എങ്ങനെ കണ്ടുപിടിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെ ആണ് വളരുന്നത് എന്ന് എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെക്കുറിച്ച് ആണ്. ഭക്ഷണക്രമം നോക്കുമ്പോൾ ഇന്നത്തെ മാതാപിതാക്കൾ അവരുടെ മക്കളെ എല്ലാ സുഖസൗകര്യങ്ങളും കൊടുത്ത വളർത്തണം എന്നാണ് ആണ് അവരുടെ ആഗ്രഹം. അവരുടെ കുട്ടിക്കാലത്ത് അവർപോലും അനുഭവിക്കാത്ത പല കാര്യങ്ങളും ചിലപ്പോൾ ചില ഭക്ഷണങ്ങൾ ആയിരിക്കാം അല്ലെങ്കിൽ ചില യാത്രകൾ ആയിരിക്കാം.. അല്ലെങ്കിൽ അവരുടെ കുട്ടിക്കാലത്ത് കിട്ടാത്ത പല കാര്യങ്ങളും അവരുടെ മക്കൾക്ക് കിട്ടണമെന്ന് ആഗ്രഹിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയുമാണ് ആത്മാക്കളെ വളർത്തുന്നത്. അതുപോലെ നല്ല സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുന്നു. പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു.

കലാപരമായ കാര്യങ്ങൾ പാട്ട് ഡാൻസ് അങ്ങനെ എല്ലാം പഠിപ്പിക്കുന്നു. ഭക്ഷണകാര്യത്തിൽ ആണെങ്കിൽ ഇന്ന് ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടി അനുഭവിക്കുന്നവർ വളരെ കുറവാണ്. മാതാപിതാക്കൾ ഭക്ഷണം കൊടുക്കാം കഴിച്ചില്ലെങ്കിലും കുട്ടികൾക്ക് വാങ്ങിച്ചു കൊടുക്കുന്നത് ഒരു രീതി കാണുന്നുണ്ട്. പക്ഷേ ഇത്ര എല്ലാം ചെയ്തിട്ടും നമ്മുടെ കുട്ടികൾക്ക് പോഷകങ്ങൾ കിട്ടുന്നുണ്ടോ… അല്ലെങ്കിൽ അവരുടെ ആരോഗ്യം പ്രോപ്പർ ആയിട്ടുണ്ടോ… അതാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം. എനിക്ക് വരുന്ന കൂടുതൽ മെസ്സേജുകളും കോളുകളും കുട്ടികളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾ പറയാറുണ്ട്.

അപ്പോൾ കുട്ടികളുടെ കാര്യത്തെ കുറിച്ചാണ് ഇന്ന് ഞാൻ ഡിസ്കസ് ചെയ്യാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ കുഞ്ഞു കുട്ടികളെ എടുക്കുക അതായത് ആറു മാസം മുതൽ ഒരു വയസ്സ് വരെയുള്ള ഒരു റേഞ്ച്. വൈകി പല്ലു വരിക എന്നത് തന്നെ ഒരു പോഷകക്കുറവ് ലക്ഷണമാണ്. കുട്ടികൾ നടത്താൻ ആകുന്ന സമയത്ത് കാൽ വളഞ്ഞു വരുന്നതും ഒരു പോഷക കുറവ് ലക്ഷണങ്ങൾ. പിന്നെ കുട്ടികൾ പറയുന്ന ഒരു കാര്യമാണ് കളിക്കാൻ പറഞ്ഞാൽ എനിക്ക് വയ്യ എന്നുള്ളത്. അതുപോലെ കൈയ്യിലും കാലുകളും കറുത്ത പാടുകൾ വരുന്നത്. അതുപോലെ സ്കിൻ ഉണങ്ങിയിരിക്കുന്നു ഒരു കണ്ടീഷൻ.

അതും പോഷകക്കുറവ് മൂലം ബന്ധപ്പെട്ടതാണ്. അതുപോലുള്ള ഒരു കാര്യമാണ് നാലും അഞ്ചും വയസ്സ് കഴിഞ്ഞിട്ടും ബെഡിൽ മൂത്രം ഒഴിക്കുന്ന കുട്ടികൾ ഇപ്പോഴും ഉണ്ട്. അപ്പോൾ അതിനും ട്രീറ്റ്മെൻറ് ആണ് ആവശ്യം. അപ്പോൾ അങ്ങനെ പോകുന്നതിനുള്ള കാരണങ്ങൾ എന്താണ് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം. നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെ ആണ് വളരുന്നത് എന്ന് ചില ലക്ഷണങ്ങൾ കൊണ്ടു തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ ഇപ്പോൾ കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മൊബൈൽ ഫോണുകളാണ്.