മൂത്രത്തിൽ പത കാണുന്നതിന് കാരണങ്ങൾ… ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണം…

ഇന്ന് പറയാൻ പോകുന്ന വിഷയം ചില ആളുകൾ എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ്… ഡോക്ടറെ യൂറിൻ പാസ് ചെയ്യുമ്പോൾ പാത കാണുന്നു. അപ്പോൾ ഇത് വല്ല കിഡ്നി ഡാമേജ് വല്ലതുമാണോ… ആളുകൾക്ക് ഒത്തിരിയേറെ സംശയങ്ങൾ ഈ മൂത്രത്തിൽ പത കാണുമ്പോൾ വരാറുണ്ട്. അപ്പോൾ എന്താണ് ഇതിൻറെ സത്യാവസ്ഥ. സത്യമായിട്ടും ഇത് കിഡ്നി ഡാമേജ് തന്നെയാണോ… അപ്പോൾ 10 അനുഭവപ്പെടുന്ന രീതികൾ പലതരമുണ്ട്. കഴിഞ്ഞ പ്രാവശ്യം ഒരു 10 വയസ്സുള്ള കുട്ടിയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു.. മകൾ യൂറിൻ പാസ് ചെയ്ത് സമയത്ത് മൂത്രത്തിൽ പത കണ്ടു.

ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. അവൾ എന്താണ് യൂറിനിൽ പത കാണുന്നത്.. ഇത് കിഡ്നി ഡാമേജ് മൂലമാണോ.. അല്ലെങ്കിൽ നമ്മൾ കഴിച്ച ഭക്ഷണത്തിൽ എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടാണ്.. എന്നുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക്.. ജിം ഒക്കെ പോകുന്ന ആളുകൾ.. കുറച്ചുനാളത്തേക്ക് യൂറിനിൽ പത കാണാറുണ്ട്.

അത് വളരെ നോർമൽ ആയിട്ടുള്ള കാര്യമാണ്. അതായത് കൂടുതൽ എക്സസൈസ് ചെയ്യുന്ന ആളുകളിൽ യൂറിനിൽ പത കാണാറുണ്ട്. പക്ഷേ ഇതൊക്കെ നോർമൽ റേഞ്ച് ആണ്. പക്ഷേ ഇത് എപ്പോഴാണ് നമുക്ക് കൂടുതൽ റെയിഞ്ച് ആയിട്ട് വരുന്നത് എന്ന് പറഞ്ഞാൽ… നമുക്ക് യൂറിനറി ഇൻഫെക്ഷൻ സപ്ലി ഉണ്ടാകുന്ന സമയത്ത് അതായത് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് ഭയങ്കരമായ ബുദ്ധിമുട്ടുകളും വേദനകളും മറ്റും ഉണ്ടാകുമ്പോൾ.. വെറുതെ യൂറിൻ പാസ് ചെയ്യണം എന്ന് തോന്നുമ്പോൾ.. രാത്രിയിൽ പലതവണ എഴുന്നേറ്റ് പോകുന്നത്.. ഈയൊരു കണ്ടീഷനിൽ പ്രോട്ടീൻ യൂറിനിൽ ലൂടെ പാസ് ചെയ്യും.

അങ്ങനെ വരുമ്പോൾ പത ഉണ്ടാവും. ഇങ്ങനെ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ആണ്. നമുക്ക് ഒരു പനി വരുന്ന സമയത്തും മൂത്രത്തിൽ പത കാണും. ഇൻഫെക്ഷൻ ഉള്ള സമയത്ത് പദ കാണും. എക്സസൈസ് ചെയ്യുന്ന സമയത്തും നോർമൽ ആയിട്ട് യൂറിനിൽ പത കാണും. പക്ഷേ നമ്മൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്… നമുക്ക് പ്രമേഹം ഉണ്ടോ.. പ്രമേഹമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട് യൂറിനിൽ പദ പോകുന്നുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ബിപി സ്ഥിരം അല്ലാതെ കൂടുകയും താഴുകയും ചെയ്യുന്ന ആളുകളിൽ മൂത്രത്തിൽ പത പോകുന്നുണ്ടെങ്കിൽ അതും ശ്രദ്ധിക്കണം.