പൈൽസ് രോഗം വരുന്നതിനുള്ള പ്രധാന കാരണങ്ങൾ അതിൻറെ ലക്ഷണങ്ങൾ… അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം മൂലക്കുരുവിനെ കുറിച്ചാണ്. പ്രധാനമായും പൈൽസ് വരുന്നത് പാരമ്പര്യമായി വരുന്നത് കാണാം. കാരണം.. അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ അത് മക്കളിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നെ വരുന്നത് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് അതായത് നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടു പിന്നെ പുറമേ നിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും അതെന്താ ഹോട്ടൽ ഫുഡ് എല്ലാം തന്നെ ഇതിന് പ്രധാന കാരണങ്ങളാണ്. അതുപോലെ ഇറച്ചി കോഴി ആട് ഇവയെല്ലാംതന്നെ അധികമായി കഴിക്കുന്നത് കൊണ്ടും പൈൽസ് ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.

പപ്പടം അച്ചാർ പിന്നെ അതുപോലെ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഇവയെല്ലാംതന്നെ പൈൽസിന് പ്രധാന കാരണങ്ങളാണ്. സ്ത്രീകളിൽ നമുക്ക് പ്രഗ്നൻസി ടൈമിലും.. അബ്നോർമൽ ആയിട്ടുള്ള ഡെലിവറി കണ്ടീഷൻ സിലും.. പൈൽസ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. പ്രധാനമായും നാല് ഗ്രേഡുകൾ ഇൽ ആണ് ഈ രോഗം ഉള്ളത്. അതിൽ ഒന്നാമത്തെ ഗ്രേഡ്.. മലബന്ധം അതായത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധം. അതുകൂടാതെ ചെറുതായിട്ട് ഉള്ള വേദനകളും ഉണ്ടാവും. ഗ്രേഡ് ടു എന്ന് പറയുന്നത്.. റഗുലർ ആയിട്ട് മലബന്ധം ഉണ്ടാകുന്നത്..

അതിൻറെ കൂടെ ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടാകും. അതുപോലെ ഗ്രേഡ് ത്രീ എന്നു പറയുന്നത്… മലം പോയതിനുശേഷം ഉള്ള ഒരു തടിപ്പും.. ഗ്രേഡ് ഫോർ എന്ന് പറയുന്നത്.. സ്ഥിരമായിട്ട് ഒരു പൈൽസ് മാർക്ക് തള്ളി നിൽക്കുന്നത് പോലെ ഉണ്ടാവും. അതിൽ ഗ്രേഡ് ത്രീ ഗ്രേഡ് ഫോറും എന്തായാലും ബ്ലീഡിങ് ഉള്ള പൈൽസ് ആയിരിക്കും ഉണ്ടാവുക.ഗ്രേഡ് വൺ ഗ്രേഡ് ടു നമുക്ക് ഡോക്ടറെ കണ്ടാൽ പെട്ടെന്നുതന്നെ ഗുണം ആക്കാൻ സാധിക്കുന്നതാണ്. ഗ്രേഡ് ത്രീ ഗ്രേഡ് ഫോർ സർജിക്കൽ പ്രൊസീജർ വെച്ചിട്ടാണ് നമുക്ക് അധികവും മാറ്റിയെടുക്കാൻ സാധിക്കാറ്.