ഫാറ്റി ലിവർ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്… അത് വരാതിരിക്കുവാനും വന്നാൽ പൂർണമായും മാറ്റാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം…

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് കരൾ വീക്കം അതായത് ഫാറ്റ് ലിവർ. ഫാറ്റി ലിവർ എന്ന ഒരു പേര് എല്ലാവർക്കുമറിയാം കാരണം സ്ഥിരമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന താണ്. എന്തെങ്കിലും അൾട്രാ സ്കാനിങ് ചെയ്യാൻ പോകുമ്പോഴും ഡോക്ടറെ കാണാൻ പോകുമ്പോഴും നിങ്ങൾക്ക് കരൾവീക്കം ഉണ്ട് പക്ഷേ അതിൻറെ കൂടെ പറയുന്ന ഒരു കാര്യം.. കുഴപ്പമില്ല അങ്ങനെ തനിയെ പൊയ്ക്കോളും.. സാരമില്ല ഇത് ഇപ്പോൾ എല്ലാവർക്കും ഉള്ള ഒരു അസുഖമാണ്. എന്നുള്ള രീതിയിലാണ് ഭൂരിഭാഗം ആളുകളും പറയുന്നത് കേൾക്കുന്നത്. പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം… കരൾവീക്കം എന്നുപറയുന്നത് വളരെ സിമ്പിൾ ആയി കരുതേണ്ട ഒരു കാര്യമല്ല.

അത് ഫാറ്റി ലിവർ ഗ്രേഡ് വൺ ഗ്രേഡ് ടു.. ഗ്രേഡ് ത്രീ. പിന്നെയുള്ളത് ലിവർ സിറോസിസ് ആണ്. അങ്ങനെയാണ് അതിൻറെ സ്റ്റേജുകൾ പോകുന്നത്. അപ്പോൾ ഫാറ്റിലിവർ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട ഒരു കാര്യമല്ല. പക്ഷേ ഇത് എങ്ങനെയാണ് നമുക്ക് കണ്ടുപിടിക്കാൻ പറ്റുന്നത്.. ഭൂരിഭാഗം ആളുകളും ഇപ്പോൾ മലയാളികളെ തന്നെ എടുത്തു കഴിഞ്ഞാൽ.. റോഡിൽ കൂടെ നടന്നു പോകുന്ന ഒരു 100 പേരെ എടുക്കുക. അവർക്ക് അൾട്ര സ്കാനിങ് ചെയ്തു കഴിഞ്ഞാൽ.. അതിൽ ഒരു 70 പേർക്ക് എങ്കിലും ഈ ഫാറ്റിലിവർ പ്രശ്നം ഉണ്ടാവും. അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടാക്കുന്നത്..

പ്രത്യേകിച്ചും മലയാളികൾ.. അപ്പോൾ അതിനുള്ള കാരണങ്ങൾ പലതുമുണ്ട്. ഇതിൽ ഒന്നാമത്തെ കാരണം എന്ന് പറയുന്നത്… നമ്മുടെ ഭക്ഷണരീതിയാണ്. നമ്മുടെ സൗത്ത് ഇന്ത്യൻസ് അധികവും കഴിക്കുന്നത് അരിയാഹാരം ആണ് അതായത് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ധാന്യങ്ങൾ.. മധുരം.. കിഴങ്ങുവർഗ്ഗങ്ങൾ ആണ്. അങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എങ്ങനെയാണ് കൊഴുപ്പ് ഉണ്ടാക്കുന്നത് എന്നാണ്.. ഇപ്പോൾ ഒരു ഉദാഹരണത്തിന് ഒരു പശുവിനെ എടുക്കുക.. പശു എന്തൊക്കെയാണ് കഴിക്കാറുണ്ട്.. പുല്ലു കഴിക്കാറുണ്ട്..

പിണ്ണാക്ക് അതു പോലുള്ള ഭക്ഷണങ്ങൾ കഴിച്ചു എന്ന് പറഞ്ഞാലും.. പശുവിൻറെ ശരീരത്തിൽ കൊഴുപ്പ് ഉണ്ട്. പാലിൽ കൊഴുപ്പു ഉണ്ട്. ഫാറ്റ് ഇങ്ങനെ അടിഞ്ഞുകൂടുന്നത് എവിടുന്നാണ്.. പശു എണ്ണയിലിട്ട് വറുത്തു പൊരിച്ച അതുപോലുള്ള ഒരു ഭക്ഷണങ്ങളും കഴിക്കുന്നില്ല. പക്ഷേ പശുവിനെ കൊഴുപ്പ് ഉണ്ട്. മെയിൻ ആയിട്ട് നമ്മുടെ ലിവർ ആണ് കൊഴുപ്പ് ഉണ്ടാക്കുന്നത്.