ഫൈബ്രോമയാൾജിയ എന്ന രോഗത്തിൻറെ കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും… എന്തൊക്കെയാണ് പരിഹാരമാർഗ്ഗങ്ങൾ…

ഇന്ന് സംസാരിക്കാൻ പോകുന്നത് ഫൈബ്രോമയാൾജിയ എന്നുപറയുന്ന അസുഖത്തെ കുറിച്ചാണ്.അധികം ആളുകളും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഇത് അപൂർവ്വമായ ഒരു അസുഖമല്ല. ഫൈബ്രോമയാൾജിയ എന്നാൽ പലപ്പോഴും കണ്ടു പിടിക്കപ്പെടാതെ പോകുന്ന ഒരു അസുഖമാണ്. എന്താണ് ഫൈബ്രോമയാള്ജിയ… ഫൈബ്രോമയാള്ജിയ കെ പേശി വാതം എന്ന് മലയാളത്തിൽ പറയും. ദേഹം മുഴുവൻ ഉണ്ടാകുന്ന വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം. പലപ്പോഴും പല പല ടെസ്റ്റുകളും നടത്തിയിട്ടും എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ. കാരണം എല്ലാം ബ്ലഡ് ടെസ്റ്റുകൾ ചെയ്താലും നോർമൽ ആയിരിക്കും. പക്ഷേ വിട്ടു മാറാത്ത വേദന. അതാണ് ഫൈബ്രോമയാൾജിയ യുടെ ഏറ്റവും പ്രധാന ലക്ഷണങ്ങൾ. ആദ്യമായി ഫൈബ്രോമയാള്ജിയ ഒരു അസുഖമാണെന്ന് നമ്മുടെ മെഡിക്കൽ സയൻസ് തന്നെ അംഗീകരിച്ചില്ല അധികം കാലം തന്നെ ആയിട്ടില്ല.

1970 ലാണ് ആദ്യമായി ഫൈബ്രോമയാള്ജിയ എന്ന രോഗം കണ്ടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും ഇതു കൊണ്ടുവരുന്ന രോഗികൾക്ക് ഇതാണ് നിങ്ങളുടെ അസുഖം എന്ന് മനസ്സിലാക്കാനും.. അതുകൊണ്ട് അവർക്ക് അതിനുള്ള പരിഹാരങ്ങൾ ചെയ്തുകൊടുക്കാനും പറ്റുന്നില്ല അതുകൊണ്ടാണ് ഇന്ന് ഈ അസുഖത്തെ പറ്റി സംസാരിക്കാം എന്ന് വിചാരിച്ചതാ.. ഒന്നാമത് ആയിട്ട് എന്താണ് ഫൈബ്രോമയാള്ജിയ… ഫൈബ്രോമയാൾജിയ എന്നാൽ ശരീരമാസകലം ഉള്ള വേദനകൾ. പലഭാഗങ്ങളിലായി വേദനകൾ ഉണ്ടാവും അത് കൂടാതെ പല ലക്ഷണങ്ങളും ഉണ്ടാവും.

ഒന്നാമത് ആയിട്ട് ഈ വേദനയാണ്. അതായത് നമുക്ക് ശരീരത്തിൽ എവിടെവേണമെങ്കിലും വേദനകൾ ഉണ്ടാവാം. എവിടെ പേശികൾ ഉണ്ടോ അവിടെ ഒക്കെ വേദനകൾ ഉണ്ടാകും. പേശികൾ ഉള്ള ഇടത്തു മാത്രമല്ല ചിലർക്ക് നെഞ്ചുവേദന കൾ പോലും ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന വേദനകൾ ആണ് ഏറ്റവും പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. രണ്ടാമത് ആയിട്ടുള്ള പ്രധാന ലക്ഷണമാണ് ക്ഷീണം. ഈ വേദനയോടൊപ്പം തന്നെ ഭയങ്കരമായ ക്ഷീണം ഉണ്ടാവും. പലപ്പോഴും ഫൈബ്രോമയാൾജിയ ഉള്ള വ്യക്തി വൈകുന്നേരം ആകുമ്പോഴേക്കും നടക്കാൻ പറ്റാത്ത അവസ്ഥയിലേക്കുള്ള ക്ഷീണം ഉണ്ടാവും.

പക്ഷേ ഡോക്ടറെ കാണുന്ന സമയത്ത് അവർക്ക് ക്ഷീണം ഉണ്ടാകണമെന്നില്ല. പലപ്പോഴും ഇങ്ങനെ ലക്ഷണങ്ങളുണ്ട് എന്ന് പറയുമ്പോൾ അതൊക്കെ വെറും തോന്നലുകളാണ് എന്ന് പറഞ്ഞ് പലരും അത് തള്ളിക്കളയാൻ ഉണ്ട്. മൂന്നാമത്തെ പ്രധാന ലക്ഷണമാണ് ഉറക്കം. ഫൈബ്രോമയാള്ജിയ ഉള്ള ആൾക്കാർക്ക് പ്രധാനമായും നല്ല ഉറക്കം കിട്ടുന്നില്ല.രാവിലെ ഉറങ്ങി എണീക്കുമ്പോൾ കിട്ടേണ്ട ഉന്മേഷം കിട്ടുന്നില്ല. ഈ ഉന്മേഷക്കുറവ് കാരണം വീണ്ടും ക്ഷീണം ഉണ്ടാകുന്നു.