വയറ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിൽ വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകൾക്കും ഉള്ള ഒരു കോമൺ പ്രശ്നമാണിത്. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അതായത് മെയിൻ ആയിട്ട് ഗ്യാസ്സ്ട്രൈറ്റീസ് എന്ന് പറയുന്ന കണ്ടീഷൻ.. അതേപോലെ അൾസർ.. നെഞ്ചെരിച്ചിൽ.. പുളിച്ചുതികട്ടൽ.. മലബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ.. ഇതിൻറെ എല്ലാത്തിനെയും എന്താണ് പ്രധാന വിഷയം.. എന്താണ് ഇതിൻറെ മെയിൻ കാരണങ്ങൾ.. എന്തുകൊണ്ടാണ് ഇത് റിപ്പീറ്റ് ആയിട്ട് വരുന്നത്. ഇത്തരം വിഷയത്തെക്കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. പക്ഷേ ഇത് പറയുന്നതിനുമുമ്പ് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം. ഈ ഒരു വിഷയം കൊണ്ട് നമ്മൾ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ അല്ലെങ്കിൽ ഇവിടെ ഏറ്റവും കൂടുതൽ വരുന്നത് കാലിമായി ബന്ധപ്പെട്ടാണ്. കാൽ ചൊറിച്ചിൽ ഉണ്ടാവുക..

കറുത്ത വരിക.. കാലിൽ വ്രണങ്ങൾ ഉണ്ടാവുക.. അങ്ങനത്തെ കണ്ടീഷനാണ്.. ഈ കണ്ടീഷൻ എല്ലാം നോക്കി കഴിയുമ്പോൾ ഇവർക്ക് പ്രോട്ടീൻ അലർജി ഉണ്ട് എന്നാണ്. അതിനുശേഷം നമ്മൾ ചോദിക്കുന്ന ഒരു കാര്യമാണ് നിങ്ങൾക്ക് വയറിൽ എന്തെങ്കിലും ബുദ്ധിമുട്ട് കാര്യങ്ങൾ ഉണ്ടോ… 100 പേരിൽ 80 പേരും പറയുന്നത് ശരിയാണ് എനിക്ക് ബുദ്ധിമുട്ടുണ്ട്. അങ്ങനെ ആകുമ്പോൾ അതിൻറെ ആഫ്റ്റർ എഫക്ട് ആയിട്ട് കുറേ കാര്യങ്ങൾ പിന്നാലെ വരും. മറ്റ് പ്രശ്നങ്ങളുമായി വരുമ്പോഴാണ് ഈ പ്രശ്നങ്ങൾ നമ്മൾ കണ്ടു പിടിക്കുന്നത്. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയം കുറച്ച് തെറ്റുമ്പോൾ തന്നെ വല്ലാതെ പരവേശം ഉണ്ടാവുകയും.. എന്തെങ്കിലും ഒരു ഭക്ഷണം വയറ്റിൽ എത്തുമ്പോൾ നമുക്ക് ഒരു ആശ്വാസം തോന്നുകയും..

ഒരു സമാധാനം തോന്നുകയും ആ എരിച്ചിൽ പോലെയുള്ള ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഹൈപ്പർ അസിഡിറ്റി ഗ്യാസ്സ്റ്റ്റിട്ടീസ് പ്രശ്നങ്ങളാണ്. അതായത് ആസിഡ് ലെവല് കൂടുതലായിട്ട് അവിടെ ഡാമേജ് ഉണ്ടാക്കി അതുമൂലമുണ്ടാകുന്ന എരിച്ചിൽ ഉണ്ടാകുന്നു അതുകൊണ്ടാണ് പലരും വിശപ്പ് വിശപ്പ് എന്ന് പറയുന്നത്. എനിക്ക് എപ്പോ നോക്കിയാലും വിശപ്പാണ് എന്ന് പറയുന്നതിന് മെയിൻ കാരണം ഇതാണ്. രണ്ടാമത്തെ കാര്യം ഡിയോഡിനൽ അൾസർ എന്നുപറയുന്ന ഒരു കണ്ടീഷൻ എങ്ങനെയാണ് എന്ന് വെച്ചാൽ.. വിശപ്പും കാര്യങ്ങളും എല്ലാം നോർമൽ ആയിരിക്കും പക്ഷേ ഭക്ഷണം കഴിച്ചതിനു ശേഷം നമുക്ക് വേദന അനുഭവപ്പെടും.