ഹൃദ്രോഗങ്ങൾക്ക് ഉള്ള പ്രധാന കാരണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും…

ഹൃദ്രോഗത്തെ പറ്റി പല ആളുകളും പല സംശയങ്ങളും ചോദിച്ചു വരുന്നുണ്ട്. കുറച്ചു സംശയങ്ങൾക്കുള്ള പരിഹാരമായിട്ടാണ് എന്നീ വീഡിയോയിൽ പറയുന്നത്. ഒന്നാമതായി ഹൃദ്രോഗം നമ്മളിൽ എങ്ങനെ ഉണ്ടാകുന്നു എന്നത് വലിയൊരു ചോദ്യമാണ്.. പ്രധാനമായും നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന ഹൃദ്രോഗം കൊറോണറി ഹൃദ്രോഗം എന്നാണറിയപ്പെടുന്നത്. നെഞ്ചിനെ ഭാഗത്ത് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ അസ്വസ്ഥയായ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ. ഇത് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ… നമ്മുടെ ജീവിതരീതിയിൽ അത് ജീവിതശൈലിയിൽ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളാണ്. ചെറുപ്പക്കാരിൽ പലരും പുകവലിക്ക് അടിമകളാണ്. കൂടാതെ ഭക്ഷണ ക്രമത്തിൽ വരുന്ന മാറ്റങ്ങൾ. ഭക്ഷണത്തിൽ കൂടുതൽ കൊഴുപ്പും കൾ ഉപയോഗിക്കുകയും പച്ചക്കറികളുടെയും പഴങ്ങളുടെയും ഉപയോഗങ്ങൾ വളരെ കുറയുകയും ചെയ്യുന്നത് ഹൃദ്രോഗം വരാനുള്ള ഒരു പ്രധാന കാരണങ്ങളാണ്.

കൊഴുപ്പ് ഘടകങ്ങൾ എന്നു പറയുമ്പോൾ പ്രധാനമായും ട്രാൻസ്ഫാറ്റ് എന്നറിയപ്പെടുന്ന ചില പ്രത്യേകതരം കൊഴുപ്പുകൾ ആണ്. ഒരു എണ്ണയിൽ പാചകം ചെയ്തു കഴിഞ്ഞാൽ ആ എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അത് ട്രാൻസ്ഫാറ്റ് ആയി മാറും. കൂടാതെ ബേക്കറിയിൽ നിന്ന് ലഭിക്കുന്ന എണ്ണ പലഹാരങ്ങൾ അതുപോലുള്ള കൊഴുപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ്.ഇവ ധാരാളം കഴിക്കുന്നതിൽ നിന്നും ഹൃദയത്തിലെ രക്തധമനികളിലെ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു. ഹൃദയത്തിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടി അത് കൂടുതൽ തടസ്സങ്ങളും ബ്ലോക്കുകളും ഉണ്ടാക്കുന്നു.

ഇങ്ങനെ കൊളസ്ട്രോൾ കൂടുന്നതിനെ രണ്ടു മൂന്നു കാരണങ്ങളുണ്ട്. പലർക്കും കൊളസ്ട്രോൾ കൂടുന്നത് കുടുംബം ആയിട്ട് വരുന്നുണ്ട്. എൻസൈമുകൾ ചിലപ്പോൾ ഉണ്ടാകുന്നതുകൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഭക്ഷണത്തിലൂടെ ഉള്ള കൊഴുപ്പുകൾ ഉണ്ടാകുന്നത് കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതു മാത്രമല്ല പ്രധാന കാരണങ്ങൾ. അതുകൊണ്ടുതന്നെ എല്ലാവരും 30 വയസ്സു മുതൽ കൊളസ്ട്രോള് അളവ് രക്തത്തിൽ കൊളസ്ട്രോൾ അളവ് പരിശോധിക്കുകയും ചെയ്യണം. അത് കൂടുതലാണെങ്കിൽ ഭക്ഷണക്രമത്തിലും വ്യായാമത്തിലും കുറയുകയില്ല എന്ന് തോന്നുകയാണെങ്കിൽ അതിനു വേണ്ട മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടതും ട്രീറ്റ്മെൻറ് എടുക്കേണ്ടതും അത്യാവശ്യമാണ്.