ഉറക്കമില്ലായ്മയും ഒരു രോഗാവസ്ഥയാണോ… ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഉറക്കം എന്ന വിഷയത്തെ കുറിച്ചാണ്. നമ്മൾ ഉറക്കത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേട്ടിട്ടുണ്ടാകും. കാരണം ഒരുപാട് ആളുകൾക്ക് ഉറക്കം നേരെ കിട്ടാറില്ല. രാത്രി ഒരുപാട് നേരം കിടന്നിട്ട് ആയിരിക്കും പത്തുമണിക്ക് കിടന്നാലും 12:00 ആയിട്ട് ആയിരിക്കും പലരും ഉറങ്ങുന്നത്. ഇനി ഉറക്കം വന്നാലോ ഒന്ന് രണ്ടു മണിക്കൂർ ഉറങ്ങും. ഇനി ഉറക്കം വന്നാലോ എന്തെങ്കിലും ശബ്ദം കേട്ടാൽ പെട്ടെന്ന് ഉണരുകയും ഉറങ്ങുകയും ചെയ്യും. ഇനി ചിലർക്ക് രാത്രിയായാൽ ഉറക്കം തീരെ ഉണ്ടാവില്ല. പക്ഷേ പകൽ കിടന്നുറങ്ങുകയും ചെയ്യും. ചിലരെ സ്കൂളിലും കോളേജിലൊക്കെ പോകുന്നവർ അവിടെ ഉറക്കം തൂങ്ങി കിടക്കും. ഈ ഉറക്കത്തെക്കുറിച്ച് ഇന്ന് വീഡിയോ ചെയ്യാനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇന്ന് ഇവിടെ ഒരു രോഗി വന്നു.

എന്നോട് വളരെ സന്തോഷത്തോടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. ആ ഉറക്കം രണ്ടുമൂന്ന് സെക്കൻഡ് നിന്നും എങ്കിലും പെട്ടെന്ന് തന്നെ ഉണർന്നു.ഉറക്കം എന്ന് പറയുമ്പോൾ ഓർക്കുക കുറവ് എന്ന് പറയുന്നതും ഉറക്കക്കൂടുതൽ എന്ന് പറയുന്നതും ഇങ്ങനെയാണ് നമ്മൾ കൂടുതലായും കേട്ടിട്ടുള്ളത്. അതായത് ഇൻസോമ്നിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ ഉറക്കം കുറവാണ്. മിനിമം ഒരു ഏഴെട്ടു മണിക്കൂർ വരെ ഒക്കെയാണ്. പക്ഷേ ഇത് ഏജ് റിലേറ്റഡ് ആണ്. ഒരു 70 മുതൽ 80 വയസ്സുവരെ പ്രായമായ അവർക്ക് മൂന്നാല് മണിക്കൂർ മാത്രം ഉറക്കം വരാറുള്ളൂ. പിന്നെ അത് കഴിഞ്ഞാൽ ഉറക്കം വളരെ കുറവായിരിക്കും. അതു കഴിഞ്ഞാൽ ഉറക്കം വരാതെ കിടന്ന നേരം വെളുപ്പിക്കുന്ന ആളുകളുമുണ്ട്. അപ്പോൾ ഹൈപ്പർ സോമനിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ ഉറക്കക്കൂടുതൽ ആണ്.

പകലും ഉറങ്ങും സംസാരിക്കുമ്പോൾ ഉറങ്ങും വാഹനത്തിൽ പോകുമ്പോഴും എപ്പോഴും അവർക്ക് ഉറക്കം ആണ് അവരുടെ മെയിൻ ആയിട്ടുള്ള കാര്യം. ഇതാണ് ഹൈപ്പർ സോമിയ എന്ന് പറയുന്നത്. പിന്നെ സഡൻ ആയിട്ട് ഉറങ്ങുക. നമ്മൾ വളരെ ആക്ടീവ് ആയി എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തന്നെ ഉറങ്ങുക. എന്തെങ്കിലും സിനിമ കാണുകയാണെങ്കിൽ പോലും അഞ്ചു മിനിറ്റ് കൊണ്ട് പെട്ടെന്ന് ഉറങ്ങി പോകുന്ന അവസ്ഥ. അപ്പോൾ ഇതൊക്കെ നല്ല രീതികളല്ല. അതുകൊണ്ടാണ് ഞാൻ എടുത്തു പറയുന്ന ഒരു കാര്യം.. അതായത് രാത്രിയിൽ ഉറക്കം ഉണ്ടാവില്ല പക്ഷേ പകൽ ആയിരിക്കും ഭൂരിഭാഗവും കിടന്നുറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *