ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ കുട്ടികളുടെ ചെവിയിലും മൂക്കിലോ തൊണ്ടയിൽ പോയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ… ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ കൊച്ചു കുട്ടികൾ പലരും നമ്മളെ പേടിപ്പിക്കുന്ന ഒരു കാര്യമാണ് എന്തെങ്കിലും സാധാരണ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ എടുത്ത് കഴിക്കുക.. അത് തൊണ്ടയിൽ കുടുങ്ങുക.. ചെവിയിൽ കുടുങ്ങുക അല്ലെങ്കില് മൂക്കിൽ ഇടുക.. ഇങ്ങനെയുള്ള വിഷയങ്ങൾ സാധാരണയായി ഒരു വയസ്സു മുതൽ അഞ്ച് വയസ്സുള്ള കുട്ടികളിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ്. ഇങ്ങനെ ഉണ്ടാകുന്ന സമയത്ത് പലപ്പോഴും രക്ഷിതാക്കൾ തിരിച്ച് എന്തുചെയ്യണമെന്നറിയാതെ ഭയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകും. ഇതിനെ നമുക്ക് മൂന്ന് രീതിയിൽ മാറ്റാൻ.. അന്നനാളത്തിലേക്ക് ഇതു പോലുള്ള വസ്തുക്കൾ പോകുന്നത്. നമ്മുടെ ശ്വാസനാളത്തിലേക്ക് പോകുന്നത്.. പിന്നെ ചെവി തൊണ്ട മൂക്ക്.. ഈ ഭാഗങ്ങളിലേക്ക് പോകുന്നത്.

ഇതിൽ നമുക്ക് ആദ്യം നമ്മുടെ അന്നനാളത്തിലേക്ക് ഇതുപോലുള്ള കോയിൻസ് അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ എന്തെങ്കിലും പോയാൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി നമുക്ക് ആദ്യം സംസാരിക്കാം. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. നമ്മുടെ അന്നനാളം എന്ന് പറയുന്നത് നമ്മുടെ ശ്വസനപ്രക്രിയ കുറച്ചുനേരത്തേക്ക് നിലച്ചു പോയാൽ തന്നെ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ള ഒരു ഏരിയയാണ്. ഇത് സാധാരണ രീതിയിൽ കുട്ടികളിൽ കാണുന്നത് ഭക്ഷണപദാർഥങ്ങളിൽ ആണ്. ഇതിനു നമ്മൾ ആദ്യം ചെയ്യേണ്ടത് എങ്ങനെ ഉണ്ടാക്കുന്നത് തടയുക എന്ന് തന്നെയാണ്. അതിനെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും.നമ്മുടെ ശ്വാസനാളത്തിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും പോകുന്നത് ഒന്ന് കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അവരെ ഓടി കളിക്കുക.

അവർ നടന്നു കൊണ്ടും ഓടിക്കൊണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് പെട്ടെന്ന് വീഴാൻ പോവുകയോ ചെയ്യുമ്പോൾ ഈ ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിലും പോകുന്നു. അതുപോലെ ചെറിയ കോയിൻസ് മഞ്ചാടിക്കുരു.. ഇത്തരം വസ്തുക്കൾ വായിൽ ഇട്ടു കളിക്കുന്ന അവസരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ ഇത് ഉണ്ടാകുന്നത് ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും. എന്നാലും നമ്മൾ ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. ഇത് പൊതുവെ നമുക്ക് രണ്ടായി തിരിക്കാം… ഒന്ന് നമ്മുടെ ശ്വാസനാളത്തിലെ പൂർണ്ണമായും തടസ്സപ്പെടുത്തുന്ന രീതിയിൽ ഉള്ളത് ഭാഗികമായി തടസ്സപ്പെടുത്തുന്ന രീതിയിൽ ഉള്ളത്.