ക്യാൻസർ രോഗത്തെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ… ക്യാൻസർ രോഗം പകരുന്ന ഒന്നാണോ…

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം ക്യാൻസർ രോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ. ഏറ്റവും സാധാരണയായി കണ്ടുവരുന്ന 10 തെറ്റിദ്ധാരണകളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. ക്യാൻസർ രോഗത്തെ പോലെ ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗം വേറെ ഇല്ല എന്ന് തന്നെ പറയാം. ഓരോരുത്തരും ഓരോ കാലത്തും സ്വന്തം ഭാവനയ്ക്കനുസരിച്ച് ഓരോ കഥകൾ മെനയുകയും അതുവഴി ഒരുപാട് പേർക്ക് വഴി തെറ്റുകയും ചെയ്തിട്ടുണ്ട്. നമുക്ക് ഒരു പത്ത് തെറ്റിദ്ധാരണകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഒന്നാമത്തെ തെറ്റിദ്ധാരണ.

ക്യാൻസർ രോഗികൾ പഞ്ചസാര അല്ലെങ്കിൽ മധുരം ഒഴിവാക്കണം. ഇത് തീർത്തും തെറ്റാണ്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് കാൻസർ കോശങ്ങൾ കൂടുതൽ അളവിൽ പഞ്ചസാര ഉപയോഗിക്കുന്നു എന്ന ഒരു തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ ഒരു ചിന്ത വന്നത്. എന്നാൽ കേട്ടാൽ വളരെ നല്ലൊരു ആശയമായി തോന്നുമെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. എനിക്ക് കാൻസർ രോഗികൾ പഞ്ചസാര ഉപേക്ഷിക്കുന്നത് രോഗത്തിന് അനുകൂലമായ ഒരു കാര്യമാണെങ്കിൽ പ്രമേഹരോഗികളെ ആലോചിച്ചു നോക്കുക. അവർ പഞ്ചസാര കഴിക്കുന്നത് ഇല്ല. അങ്ങനെയാണെങ്കിൽ അവർക്ക് ക്യാൻസർ പോലും വരില്ലല്ലോ. ക്യാൻസർ രോഗികൾ എന്നല്ല എല്ലാവരും അമിതമായി പഞ്ചസാരയും മധുരവും കഴിക്കുന്നത് തീർത്തും ഉപേക്ഷിക്കേണ്ട ഒരു ശീലം തന്നെയാണ്.

രണ്ടാമത്തെ തെറ്റിദ്ധാരണ ക്യാൻസർ രോഗം പകരുന്ന ഒരു അസുഖമാണ്. ഇത് തെറ്റാണ്. കാരണം ക്യാൻസർ രോഗം പകരുന്നു എന്നതിനേക്കാൾ ക്യാൻസർ രോഗത്തെ പറ്റി യുള്ള തെറ്റിദ്ധാരണകളാണ് പകരുന്നത് എന്നു വേണമെങ്കിൽ പറയാം. ക്യാൻസർ രോഗത്തിന് കാരണമാകുന്ന ചില വൈറസുകൾ പകരാറുണ്ട് ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ്-ബി വൈറസ്.. ഹ്യൂമൻ പാപ്പിലോമ വൈറസ് മുതലായവ. ക്യാൻസർ രോഗം പകരുന്ന ഒന്നായിരുന്നു എങ്കിൽ കാൻസർ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അല്ലേ… ഇത് തികച്ചും ഒരു തെറ്റായ കാര്യമാണ്. ഇതിനെക്കുറിച്ച് ആരും കൂടുതൽ ഭയപ്പെടേണ്ടതില്ല.