മലത്തിൽ രക്തം കാണുന്നത് ആരും നിസ്സാരമായി കാണരുത്… ഒരുപക്ഷേ അത് ഈ അസുഖങ്ങളുടെ തുടക്കമാകാം…

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലത്തിൽ കൂടി രക്തം പോവുക. ഇതൊരു കോമൺ ആയിട്ടുള്ള പ്രോബ്ലം ആണെങ്കിലും പലപ്പോഴും പേടി മൂലമോ അല്ലെങ്കിൽ ചമ്മൽ മൂലമോ പലപ്പോഴും ഡോക്ടർമാരെ കാണിക്കുകയോ പരിശോധന നടത്തുകയും ഇതിനുള്ള ട്രീറ്റ്മെൻറ് എടുക്കുകയും ചെയ്യുന്ന ആൾക്കാർ വളരെ കുറവാണ്. അത് ചിലപ്പോൾ അവരുടെ വീട്ടുകാരോട് അടുത്ത ബന്ധുക്കളോട് കൂട്ടുകാരോട് പോലും പലരും അത് പറയാറില്ല. അതുകൊണ്ടുതന്നെ ഈ ഒരു രോഗലക്ഷണ ത്തിന് പലപ്പോഴും അശാസ്ത്രീയമായ ചികിത്സാരീതികൾ സ്വീകരിക്കുകയും ഒറ്റമൂലി സ്വീകരിക്കുകയും അങ്ങനെയുള്ള ചികിത്സ രീതികൾ എടുക്കുന്നതുകൊണ്ട് അത് കൂടുതൽ കോംപ്ലിക്കേഷൻ മുകളിലേക്ക് വരികയും അത് കൂടുതൽ ചികിത്സ ബുദ്ധിമുട്ടി ലേക്ക് കൊണ്ടുപോകുകയും ചെയ്യാറുണ്ട്.

മറ്റുചിലർ മലത്തിൽ കൂടി രക്തം പോകുന്നത് എല്ലാം പൈൽസ് ലക്ഷണങ്ങൾ ആണ് എന്ന് വിചാരിച്ച് അതിനുള്ള ട്രീറ്റ്മെൻറ് എടുക്കുകയും അതിലും സീരിയസ് ആയിട്ടുള്ള ഒരു അസുഖം ഉണ്ടെങ്കിൽ അത് കാണാതെ പോവുകയും അതുകാരണം അതിനുള്ള ട്രീറ്റ്മെൻറ് ഒരുപാട് കോംപ്ലിക്കേറ്റഡ് ആവുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് മലത്തിൽ രക്തം കാണാനുള്ള കാരണങ്ങൾ… പ്രധാനമായും മൂന്ന് കാരണങ്ങളാണ് നമ്മൾ കണ്ടുവരാറുള്ളത്. അതിൽ തന്നെ ഏറ്റവും കോമൺ ആയിട്ട് കാണാറുള്ള ഒരു കാര്യമാണ് പൈൽസ് അഥവാ മൂലക്കുരു എന്ന് പറയുന്നത്. പൈൽസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കുക എന്നതാണ്.

അത് ചിലപ്പോൾ മലദ്വാരത്തിനു മുകളിൽ തന്നെ ഇരിക്കാം. ചിലപ്പോൾ അത് പുറത്തേക്ക് വരാം. ഇത് പൊട്ടുമ്പോൾ ആണ് രക്തം വരുന്നത്. അതുപോലെതന്നെ വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ് ഫിഷർ. മലദ്വാരത്തിലൂടെ വിണ്ടുകീറി പൊട്ടുന്ന ഒരു അവസ്ഥയാണ് ഫിഷർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രണ്ട് അസുഖങ്ങളും സാധാരണയായി കണ്ടുവരുന്നത് മലബന്ധം ദീർഘനാളായുള്ള ആൾക്കാരിലും അമിതവണ്ണമുള്ള ആളുകളിലും അതുപോലെ ഓയിലി ആയിട്ടുള്ള ഫുഡ് കൂടുതൽ കഴിക്കുന്ന ആളുകളിലും ഒക്കെയാണ് ഈ അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്നത്.