തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന വിവിധ രോഗങ്ങൾ… ഈ ആറു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വിഷയം തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് ആണ്. നമുക്കറിയാം പലതരം ഹോർമോണുകൾ നമ്മുടെ ശരീരത്തെ ഉൽപ്പാദിപ്പിക്കുന്ന പലതരം ഗ്രന്ഥികൾ ഉണ്ട്. അതിലൊന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിനു മുൻവശം ഇരിക്കുന്ന ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയെ ബാധിക്കുന്ന പലതരം അസുഖങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്. ഒന്ന് ഏതൊരു ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ആയാലും അതിനെ പ്രവർത്തനം കൂടുകയോ കുറയുകയോ ചെയ്യാം. അപ്പോൾ അത് തൈറോയ്ഡും അത് സംഭവിക്കാം. അപ്പോൾ അതിൻറെ പ്രവർത്തനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നത്. ഇനി മറിച്ച് ഇതിൻറെ പ്രവർത്തനം കൂടിയാൽ അതിന് ഹൈപ്പർതൈറോയ്ഡിസം എന്ന് പറയും.

അതുപോലെതന്നെ ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ അകത്ത് മറ്റുള്ള ഗ്രന്ഥികളെ പോലെ തന്നെ ഇവിടെ മുഴകൾ ഉണ്ടാകാം. അങ്ങനെ മുഴകൾ ഉണ്ടാകുന്നതിനെ ആണ് ഗോയിറ്റർ എന്ന് പറയുന്നത്. ഇതിൻറെ സൈസ് വലുതാകുകയും അതിൻറെ അകത്ത് മുഴകൾ രൂപപ്പെടുകയും ചെയ്തു കഴിഞ്ഞാൽ അതിനെ ഗോയിറ്റർ എന്ന് പറയും. ഇനി പറയാൻ പോകുന്നത് ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ്. ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിൽ ഒന്ന് ഹോർമോൺ ഉൽപാദനം കുറയും. അതുകൊണ്ട് ഉണ്ടാവുന്നത് എന്താണെന്ന് വെച്ചാൽ ഒന്ന് രോഗിക്ക് വെയ്റ്റ് കൂടുക അതുപോലെതന്നെ രോഗിക്ക് നല്ല ക്ഷീണം ഉണ്ടാകും.

വിശപ്പ് കുറയും.. ഇത് സ്ത്രീകളിൽ ആണെങ്കിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവും. ഹൈപ്പർതൈറോയ്ഡിസം എന്ന അവസ്ഥയിൽ കാര്യങ്ങൾ നേരെ വിപരീതമായിരിക്കും. വെയിറ്റ് കുറയുക.. വിശപ്പ് നന്നായി കൂടും.. വിയർക്കുക.. നെഞ്ചിടിപ്പ് കൂടുക.. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകും.. അപ്പോൾ അപ്പോൾ ഹൈപ്പോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം ഇത് രണ്ടും ഇതിൻറെ പ്രവർത്തനത്തിലെ രണ്ട് അറ്റങ്ങൾ ആണ് കാണിക്കുന്നത് അത്. ഒന്നില്ലെങ്കിൽ ഹോർമോൺ ഉല്പാദനം കുറയുന്നു മറ്റേതിൽ ഹോർമോൺ ഉൽപാദനം കൂട്ടുന്നു. ഇനി നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന മുഴകളെ പറ്റിയാണ്.