നമുക്ക് തലകറക്കം വരാതിരിക്കാൻ ദിവസവും ചെയ്യാവുന്ന വ്യായാമങ്ങൾ…

തലകറക്കത്തിനുള്ള വ്യായാമങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. കഴിഞ്ഞ വീഡിയോയിൽ തലകറക്കത്തിനുള്ള കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സാരീതികൾ ഇവയൊക്കെയാണ് നമ്മൾ സംസാരിച്ചത്. പല കാരണങ്ങൾകൊണ്ടും തലകറക്കം ഉണ്ടാകം എന്ന് നമ്മൾ പറഞ്ഞു. തലവേദനയ്ക്ക് ചികിത്സകൾ ചെയ്യുന്നതിനൊപ്പം തന്നെ ഈ വ്യായാമങ്ങൾ കൂടി ചെയ്തു കഴിഞ്ഞാൽ ഒരു പരിധിവരെ നമുക്ക് നമുക്ക് തലകറക്കത്തിന് പ്രതിരോധിക്കാം. കുറച്ച് പ്രായമായവർ തലകറക്കം ഇല്ലെങ്കിലും ഈ വ്യായാമങ്ങൾ പരിശീലിക്കുന്നത് തലകറക്കം വരാതിരിക്കാനായി നല്ലതാണ്.

അപ്പോൾ എന്തൊക്കെയാണ് ആ വ്യായാമമുറകൾ എന്ന് നമുക്ക് നോക്കാം. ആദ്യം നമ്മൾ ഇരുന്നിട്ടുള്ള വ്യായാമങ്ങളാണ് ചെയ്യുന്നത്.തലകറക്കം മരുന്ന് ആൾക്കാർക്ക് പെട്ടെന്ന് നിന്നിട്ട് ചെയ്യാനുള്ള ഒരു ബുദ്ധിമുട്ടു ഉണ്ടാകും. അപ്പോൾ ആദ്യം നമ്മൾ ഇരുന്നിട്ടുള്ള എക്സർസൈസ് ചെയ്യാം. ഇരുന്നിട്ട് കണ്ണുകൾ കൊണ്ടുള്ള എക്സസൈസ്. തല നേരെ വെച്ചിട്ട് കണ്ണുകൾ മാത്രം വലതുവശത്തേക്ക് നോക്കുക ഇടതുവശത്തേക്ക് നോക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. ഇനി കണ്ണ് മുകളിലേക്ക് നോക്കുക താഴോട്ട് നോക്കുക. ഇങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്തതായി കണ്ണ് ഒരു കോണിലേക്ക് താഴോട്ട് നോക്കുക.

അങ്ങനെ 20 പ്രാവശ്യം നോക്കുക. അടുത്തതായി മറു കോണിലേക്ക് നോക്കുക താഴോട്ടു നോക്കുക. അങ്ങനെ 20 പ്രാവശ്യം ചെയ്യുക. അടുത്തതായി കണ്ണൻ ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കുക അടുത്തുള്ള ഒരു വസ്തുവിലേക്ക് നോക്കുക. അകലെ നോക്കുക അടുത്തു നോക്കുക. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യുക. ഇനി അടുത്തതായി നമ്മുടെ ഷോൾഡർ മുന്നോട്ട് ഒരു പത്ത് പ്രാവശ്യം ചലിപ്പിക്കുക.

അതിനുശേഷം ഒരു പത്ത് പ്രാവശ്യം ഷോൾഡർ പുറകിലേക്കു ചലിപ്പിക്കുക. ഇനി അടുത്തതായി ഒരു ബോൾ കയ്യിലെടുത്ത് തലയ്ക്കുമുകളിലൂടെ അടുത്ത് കയ്യിലേക്ക് മാറ്റുക. അങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യുക. അടുത്തതായി ബോൾ കുനിഞ്ഞ് എടുക്കുക. ബോൾ താഴെ ഇടുക എടുക്കുക. ഇങ്ങനെ ഒരു 20 പ്രാവശ്യം ചെയ്യുക. ഇനി ബോൾ പുറകിൽ ഒരാളെ നിർത്തി അവർക്ക് കൊടുക്കുക വാങ്ങിക്കുക. ഇങ്ങനെ ഒരു 20 പ്രാവശ്യം കൂടി ചെയ്യുക. ഇനി കാലിലെ ഒരു ഭാഗത്ത് കൂടി ബോൾ കൊടുത്തിട്ട് മറ്റേ കാലിലൂടെ വാങ്ങിക്കുക.