കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ… ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവ കുട്ടികളുടെ ബുദ്ധിവികാസത്തിനേ തകർക്കും…

കഴിഞ്ഞദിവസം ഒരു അമ്മ തൻറെ 11 വയസ്സുള്ള മകളെയും കൊണ്ട് കൗൺസിലിങ്ങിന് വന്നു. ആ അമ്മയുടെ പരാതി തൻറെ മകൾക്ക് ഒട്ടും അനുസരണയും ഇല്ല. ഞാൻ പറയുന്ന ഒരു കാര്യങ്ങളും അവൾ കേൾക്കുന്നില്ല. ഒരു കാര്യത്തിലും അവർക്ക് ശ്രദ്ധയില്ല. അവൾക്ക് ഒട്ടും അടക്കവും ഒതുക്കവും ഇല്ല. തന്നെയല്ല വീടിന് മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ ഒക്കെയും വലിഞ്ഞു കയറും. വെറുതെ കയറുകയും ഇറങ്ങുകയും ചെയ്യും. എന്നിട്ട് അതിൻറെ മുകളിൽ നിന്നും താഴേക്ക് എടുത്തു ചാടും. എന്നിട്ട് പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. അവൾ ഭയങ്കര വാശി കാരിയാണ്.

അവൾക്ക് എന്തെങ്കിലും കാര്യങ്ങൾ സാധിച്ചു കിട്ടിയില്ലെങ്കിൽ അവൾ നിലത്ത് കിടന്ന് ഉരുണ്ട് ബഹളം വെക്കും വഴക്കുണ്ടാക്കും. ഭയങ്കരമായ ശാഠ്യമാണ്. പഠന കാര്യത്തിൽ ഒട്ടും താല്പര്യമില്ല. അല്ലെങ്കിൽ ശ്രദ്ധയില്ല. ഇതൊക്കെയായിരുന്നു അമ്മയുടെ പ്രധാന പരാതികൾ. അതുകൊണ്ട് ആ കുട്ടിക്ക് ഒരു കൗൺസിലിംഗ് വേണം. ഈ പരാതി അമ്മയുടെ മാത്രം പരാതി അല്ല. ഒരുപാട് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെക്കുറിച്ച് ഇങ്ങനെ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. ടീച്ചർമാരും പറഞ്ഞുകേട്ടിട്ടുണ്ട് അവൻ അല്ലെങ്കിൽ അവൾക്ക് ക്ലാസിൽ ഒട്ടും ശ്രദ്ധയില്ല.

അവൻ ക്ലാസ്സിൽ അടങ്ങിയിരിക്കുന്ന ഇല്ല. എപ്പോഴും ക്ലാസ്സിലൂടെ ഓടിനടക്കുന്നു ഒരിടത്ത് ഇരുത്തിയാൽ ഇരിക്കില്ല. എന്നൊക്കെ പലപ്പോഴും ടീച്ചർമാരും കുട്ടികളെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടികളിലെ ഇത്തരത്തിലുള്ള അമിത വികൃതി അല്ലെങ്കിൽ കുസൃതി പലപ്പോഴും അവരെ അനുസരണ ഇല്ലാത്തവർ എന്നോ അല്ലെങ്കിൽ നിഷേധി എന്നോ പേരുകൾക്ക് അർഹരായ കാറുണ്ട്. ഇത് മനപ്പൂർവമായി അവർ ചെയ്യുന്നതല്ല. മറിച്ച് അവരിലെ ചില പെരുമാറ്റ വൈകല്യങ്ങൾ ആണ് എന്ന് മനസ്സിലാക്കുന്ന കരുത്തിൽ പലപ്പോഴും വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ പോലും കഴിയാറില്ല.

പലപ്പോഴും അത് ടീച്ചേഴ്സിന് സാധിക്കാറില്ല. ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് കുട്ടികളിലെ ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചാണ്. കുട്ടികളിലെ ഈ പെരുമാറ്റ വൈകല്യങ്ങൾ പ്രകടമായി തുടങ്ങുന്നത് ഒരു നാല് അഞ്ച് വയസ്സുമുതൽ ഏതാണ്ട് 12 വയസ്സിനു മുൻപ് ആയിട്ടാണ്. ഈ പെരുമാറ്റ വൈകല്യങ്ങൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളിൽ പെടുത്താം. ഒന്നാമത്തേത് എന്ന് പറയുന്നത് അത് തലച്ചോറിൻറെ വികസന സമയത്തുള്ള പോരായ്മകളാണ്. ബ്രെയിൻ ഡെവലപ്മെൻറ് പോരായ്മകൾ കൊണ്ട് ഉണ്ടാകുന്ന വൈകല്യങ്ങൾ. ബൗദ്ധിക വികസന വൈകല്യങ്ങൾ എന്ന് പറയും.

Leave a Reply

Your email address will not be published. Required fields are marked *