മൂത്രം പതഞ്ഞു പോകുന്നതിൻ്റെ കാരണങ്ങളും… അതിൻറെ പരിഹാരമാർഗ്ഗങ്ങളും…

മൂത്രം പതഞ്ഞു പോവുക… ഹോസ്പിറ്റലിൽ വരുന്ന ഒട്ടുമിക്ക രോഗികളുടെയും പ്രധാന പ്രശ്നമാണ്. നോർമൽ ആരോഗ്യവാനായ ഒരാളുടെ മൂത്രം പതിഞ്ഞു പോകേണ്ട ആവശ്യമില്ല. പക്ഷേ ചില സാഹചര്യങ്ങളിൽ കിഡ്നി അസുഖങ്ങൾ ഇല്ലാതെയും മൂത്രം പതഞ്ഞു പോകുന്നത് കണ്ടെന്ന് വരാം. പ്രത്യേകിച്ചും നമ്മൾ ഇപ്പോഴൊക്കെ യൂറോപ്യൻ ക്ലോസെറ്റ് കളിലാണ് മൂത്രമൊഴിക്കുന്നത്. അപ്പോൾ അതിലേക്ക് നമ്മൾ സ്പീഡിൽ മൂത്രമൊഴിക്കുമ്പോൾ ചിലപ്പോൾ ഹെവി ആയിട്ടുള്ള എക്സസൈസ് ചെയ്തു കഴിഞ്ഞതിനു ശേഷം അതിരാവിലെയുള്ള മൂത്രം ചിലപ്പോൾ നമ്മൾ വെള്ളമൊന്നും കുടിക്കാതെ ഉള്ള മൂത്രം , പനി വന്നതിനുശേഷം അല്ലെങ്കിൽ വല്ല ഇന്ഫക്ഷന്സ് ഉള്ള സമയത്ത് മൂത്രത്തിൽ കുറച്ചു പത ഉള്ളതുപോലെ തോന്നും.

ഇത് കിഡ്നി അസുഖത്തിന് ലക്ഷണമാകണമെന്നില്ല. ഇത്തരത്തിലുള്ള പത എന്ന് പറയുന്നത് അതിൽ വലിയ വലിയ ബബിൾസ് ആയിരിക്കും. അത് പെട്ടെന്ന് തന്നെ അപ്രത്യക്ഷമാകുന്നത് കാണാം. അടുത്ത പ്രാവശ്യം മൂത്രമൊഴിക്കുമ്പോൾ അത് കണ്ടെന്നും വരില്ല. പക്ഷേ കിഡ്നി അസുഖത്തിന് ഭാഗമായി ഉണ്ടാകുന്ന പത കുറച്ചു കൂടി ചെറിയ ചെറിയ ബബിൾസ് തിങ്ങി ഇരിക്കുന്നത് പോലെ തോന്നി.അതുപോലെ അത് പെട്ടെന്ന് അപ്രത്യക്ഷം ആകണമെന്നില്ല. അടുത്ത പ്രാവശ്യം നമ്മൾ മൂത്രമൊഴിക്കും പോലും ഇതുപോലെ തന്നെ നിൽക്കുന്നതും കാണാം. എന്താണ് ഈ പത.

എന്തുകൊണ്ടാണ് ഈ പത ഉണ്ടാകുന്നത്..മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടാകുന്നത് കൊണ്ട് ഈ പത ഉണ്ടാവുന്നത്.. നമുക്ക് അറിയാം നമ്മുടെ ബ്ലഡിൽ പലതരത്തിലുള്ള പ്രോട്ടീൻ ഉണ്ട്. പ്രത്യേകിച്ചും ആൽബമിൻ ആണ് അതിൽ ഉള്ളത്. ഈ ബ്ലഡ് നമ്മുടെ കിഡ്നി യിലൂടെ പാസ് ചെയ്യുമ്പോൾ ഈ അരിപ്പ എന്ന് വിളിക്കുന്ന ഭാഗങ്ങളിലൂടെ പോകുമ്പോൾ ഈ ബ്ലഡിൽ ഉള്ള പ്രോട്ടീൻസ് അതെ കിഡ്നി അസുഖങ്ങളൊന്നുമില്ലാതെ ഗ്ലോബൽ എൻസി നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ബ്ലഡിൽ പ്രോട്ടീൻ ലീക്ക് ആകേണ്ട ആവശ്യമില്ല. പക്ഷേ കിഡ്നി അസുഖം വരുമ്പോൾ ഈ പ്രോട്ടീൻ മൂത്രത്തിലൂടെ ലീക്ക് ആകുന്നു.