സ്ത്രീകളിലെ സർവിക്കൽ ക്യാൻസർ… രോഗകാരണങ്ങളും, രോഗലക്ഷണങ്ങളും… പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്…

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് സ്ത്രീകളിൽ കൂടുതലായി കാണുന്ന കാൻസറുകളിൽ ഒന്നായ സർവിക്കൽ കാൻസർ അധവാ ഗർഭാശയമുഖ ക്യാൻസറിനെ കുറിച്ചാണ്. ഇത് വളരെ അപകടകരമായ ഒരു കാൻസർ ആണ്. ഇന്ത്യൻ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയി കാണുന്ന ഒരു ക്യാൻസർ ആണിത്. ഈ കാന്സറിന് 10 മുതൽ 20 വർഷം വരെ പ്രീ ക്യാൻസർ സ്റ്റേജ് ആ സ്റ്റേജിൽ പല സ്ക്രീനിംഗ് മെത്തേഡുകളും അവൈലബിൾ ആണ്. അതിനാൽ ഈ ക്യാൻസർ സ്ക്രീനിലൂടെ കണ്ടുപിടിച്ച പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ പറ്റും.

സർവിക്കൽ കാൻസർ വരുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമാണ്. ഇത് ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു വൈറസ് ആണ്. 30 മുതൽ 70 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, പുകവലി , പോഷക കുറവ്, ഒന്നിൽ കൂടുതൽ ലൈംഗിക ബന്ധങ്ങൾ ഉള്ളവർ… ഇതെല്ലാം ഈ ക്യാൻസർ വരാനുള്ള പ്രധാന കാരണങ്ങളാണ്. ഇനി എങ്ങനെ നമുക്ക് ഈ രോഗം വരാതെ നോക്കാം…

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഇല്ലാതിരിക്കുക. ചെറുപ്രായത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. റെഗുലർ ആയി ആയി സർവിക്കൽ സ്ക്രീനിങ് പ്രൊസീജർ ചെയ്യുക.. ഇതിനെതിരെയുള്ള കുത്തിവെപ്പ് എടുക്കുക.. ഇതൊക്കെയാണ് രോഗം വരാതെ നോക്കാൻ ഉള്ള മാർഗങ്ങൾ.

ഇനി ഇതിൻറെ രോഗലക്ഷണങ്ങൾ.. ആർത്തവമില്ലാത്ത സമയത്തുള്ള ബ്ലീഡിങ്, ലൈംഗികബന്ധത്തിനു ശേഷം രക്തം കാണുക, ബ്രൗൺ നിറത്തിലോ ദുർഗന്ധത്തോടു കൂടെയുള്ള ഡിസ്ചാർജ്, കാൽപ്പാദങ്ങളിൽ തരിപ്പ് വേദന അല്ലെങ്കിൽ ബാക്ക് പെയിൻ, ക്രമാതീതമായി തൂക്കം കുറയൽ, വിശപ്പില്ലായ്മ… ഇതെല്ലാം ഈ കാൻസറിനെ ലക്ഷണങ്ങൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *