ഭക്ഷണത്തിൽ എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഡെയിലി എണ്ണയുടെ ഉപയോഗം നമ്മളെ രോഗി ആക്കുമോ…

പലർക്കും ഉള്ള ഒരു ഡൗട്ട് ആണ് ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത്… ഏത് എണ്ണയാണ് നമ്മൾ കണ്ടിന്യൂസ് ആയി ഉപയോഗിക്കാൻ നല്ലത്… അതുപോലെ ഏത് എണ്ണയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്… ഏതൊക്കെ എണ്ണങ്ങൾ കഴിച്ചാൽ ആണ് കൊളസ്ട്രോൾ കൂടുക എന്നത്… ഈ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ പോകുന്നത് ഏതൊക്കെ എണ്ണ എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചും.. കൊളസ്ട്രോളിന് കാരണമാകുന്നത് എന്തൊക്കെയാണ് എന്നും.. ഇത്തരം കാര്യങ്ങളാണ്. അപ്പോൾ എന്താണ് നമ്മളെ എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്…. അതായത് ദ്രവരൂപത്തിലുള്ള കൊഴുപ്പ്.

പലർക്കും അറിയാത്ത ഒരു കാര്യമാണ് എന്താണ് എണ്ണ എന്നുള്ളത്. നമ്മുടെ നോർമൽ കൊഴുപ്പ് അതിനെ ലിക്വിഡ് ആക്കി കഴിഞ്ഞാൽ അല്ലെങ്കിൽ അതൊന്നു ചൂടാക്കി കഴിഞ്ഞാൽ കിട്ടുന്നത് തന്നെയാണ് എണ്ണ എന്നുള്ളത്. അപ്പോൾ എണ്ണ കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ് എന്നും അത് എത്രത്തോളം നമ്മുടെ ശരീരത്തിന് ഇന്ന് ദോഷകരമാണ് എന്നുള്ളത്. ഒരു കാര്യം മനസ്സിലാക്കുക ഒരു ടീസ്പൂൺ ഷുഗർ ഏകദേശം 15 കാലറി ആണ് ഉള്ളത്. എന്നാൽ ഒരു ടീസ്പൂൺ എണ്ണയിൽ 40 മുതൽ 45 വരെ കാലറിയാണ് അടങ്ങിയിരിക്കുന്നത്. അപ്പോൾ നമ്മൾ എണ്ണ എടുത്ത് എന്തെങ്കിലും കറി ഉണ്ടാക്കു മ്പോൾ 10 ടീസ്പൂൺ എടുക്കുമ്പോൾ തന്നെ 400 മുതൽ 450 കാലറിയാണ് നമ്മുടെ ശരീരത്തിനുള്ളിലേക്ക് എത്തുന്നത്.

പിന്നെ മറ്റൊരു ഫാക്ട് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എല്ലാരുടെയും ഒരു തെറ്റിദ്ധാരണ ഉണ്ട് എണ്ണയാണ് എല്ലാ കൊളസ്ട്രോളിനും കാരണം ആകുന്നത് എന്നുള്ളത്. നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്നും വരുന്നത് ഒരു 20 ശതമാനം അതായത് എണ്ണം കാരണം വരുന്നത് 20% ആണെങ്കിൽ ബാക്കി നമ്മൾ കഴിക്കുന്ന അരിയാഹാരം അതല്ല എന്നുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കാരണമാണ് ബാക്കി കൊളസ്ട്രോൾ വരുന്നത്.

അപ്പോൾ നമ്മൾ എണ്ണയെ അത്രത്തോളം ഭയപ്പെടേണ്ടത് ഇല്ല എന്ന് മനസ്സിലായില്ലേ. എന്നാലും നമ്മളൊന്ന് കരുതലോടെ ഇരിക്കുക. അപ്പോൾ എണ്ണകൾ ഏതൊക്കെ എങ്ങനെയാണ് നല്ലത് എന്ന് നമുക്ക് നോക്കാം. പ്രധാനമായും എണ്ണ നിങ്ങൾ ഉപയോഗിക്കുമ്പോൾ ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുക. ഒന്നാമത്തെ കാര്യം അതിൻറെ ക്വാണ്ടിറ്റി. ഒരുപാട് എണ്ണം ഉപയോഗിക്കരുത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.