ആർത്തവവിരാമ ത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ… ആരുമി കാര്യങ്ങൾ മനസ്സിലാക്കാതെ പോകരുത്…

ആർത്തവവിരാമ ത്തോടനുബന്ധിച്ച് സ്ത്രീകൾക്കുണ്ടാകുന്ന ലക്ഷണങ്ങളും അത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. എന്താണ് ആർത്തവ വിരാമം… സ്ത്രീകൾക്ക് റെഗുലർ ആയിട്ട് വരുന്ന പിരീഡ്സ് ഒരു പന്ത്രണ്ട് മാസ കാലയളവിലേക്ക് പിരീഡ്സ് വരാതിരുന്നാൽ അത്തരത്തിലുള്ള ആളുകൾക്കാണ് ആർത്തവവിരാമം സംഭവിച്ചു എന്ന് പറയുന്നത്. ആർത്തവവിരാമം സംഭവിക്കുമ്പോൾ ഉണ്ടാവുന്നത് എന്താണെന്നുവെച്ചാൽ നമുക്ക് ഉണ്ടാകുന്ന ഹോർമോൺ നമ്മുടെ ഓവറിൽ നിന്നും റിലീസ് ചെയ്യുന്ന ഈസ്ട്രജനും പ്രൊജസ്ട്രോൺ പോലെയുള്ള ഹോർമോൺ ഇൻറെ അളവ് കുറയുകയും ഓവുലേഷൻ നടക്കാതെ ഇരിക്കുകയും ചെയ്യുന്നു.

അതിനു ശേഷം പതുക്കെ പതുക്കെ ഓവറിയുടെ ഫങ്ക്ഷന്സ് കുറയുകയും പിരീഡ്സ് വരുന്നത് നിൽക്കുകയും ചെയ്യുന്നു. അങ്ങനെ അതും നിന്ന് കഴിയുമ്പോഴാണ് ഒരാൾക്ക് ആർത്തവവിരാമം സംഭവിക്കുന്നത്. ആർത്തവവിരാമത്തിനു മുന്നോടിയായി ട്ട ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ ഈ 12 മാസ കാലയളവിൽ മാത്രമല്ല ഉണ്ടാകുന്നത്. പലപ്പോഴും ഒരു 40 വയസ്സ് തൊട്ട് ചില സ്ത്രീകൾക്ക് 35 വയസ്സു മുതൽ ഇതിൻറെ ലക്ഷണങ്ങൾ കണ്ടു തുടങ്ങാറുണ്ട്. അതിനെ കുറിച്ചുള്ള അവബോധം ഇന്ന് പലർക്കും കുറവാണ്.

നാല് മുതൽ എട്ട് വർഷം വരെ ഈ ലക്ഷണങ്ങൾ നീണ്ടുനില്ക്കുന്ന ആൾക്കാരും ഉണ്ട്. ചില ആൾക്കാർക്ക് ആണെങ്കിൽ ഇത്രയൊന്നും ഉണ്ടാകില്ല. ഒന്നോ രണ്ടോ വർഷം അല്ലെങ്കിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ആർത്തവവിരാമം വന്ന പോകുന്ന സ്ത്രീകളും ഉണ്ട്. പക്ഷേ ചില ആൾക്കാർക്ക് അത് കാലങ്ങളായി നീണ്ടുനിൽക്കും. ഈ ഉണ്ടാകുന്ന ലക്ഷണങ്ങൾ ഒട്ടുമിക്കതും നമ്മുടെ ശരീരത്തിൽ ഈസ്ട്രജന് അളവ് കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ്.

ഈ ഓവർസീസ് ഉണ്ടാക്കുന്ന ഈസ്ട്രജൻ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ എല്ലാം കൂടി നോക്കിയിട്ട് നമ്മൾ പറയുന്നതാണ് ആർത്തവവിരാമം എന്ന്. എന്തൊക്കെയാണ് ലക്ഷണങ്ങൾ ഉണ്ടാവുക… ഏറ്റവും കോമൺ ആയിട്ട് കാണുന്ന ലക്ഷണങ്ങൾ ആണ്… പെട്ടെന്നുണ്ടാകുന്ന ഒരു ചൂട്. പ്രത്യേകിച്ചും ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് അനുഭവപ്പെട്ടു ഉണ്ടാവും. പക്ഷേ ഇത് ആർത്തവവിരാമം കൊണ്ടുള്ള ലക്ഷണങ്ങളാണ് എന്ന് പലർക്കും അറിവുണ്ടാകില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.