ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഈ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാതെ ഇരുന്നാൽ ജീവിതത്തിൽ നിത്യരോഗി ആകും…

നമ്മുടെ എല്ലാവരുടെയും ആഹാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ പ്രഭാതഭക്ഷണം. പക്ഷേ പല ആരോഗ്യവിദഗ്ധർ പറയുന്നത് പ്രഭാതഭക്ഷണം ഒരിക്കലും മുടക്കരുത് എന്നാണ്. പക്ഷേ നമ്മളിൽ പലരും പല കാരണങ്ങൾ കൊണ്ടും ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നവരാണ്. അപ്പോൾ ഈ ബ്രേക്ക്ഫാസ്റ്റ് മുടക്കി കഴിഞ്ഞാൽ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ആണ് നമുക്ക് ഉണ്ടാകുന്നത് എന്നതിനെപ്പറ്റി ആണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. പരമ്പരാഗതമായ മൂന്ന് പ്രധാന ആഹാരങ്ങൾ ആണ് നമ്മുടെ ഭക്ഷണ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത് രാവിലത്തെ പ്രഭാതഭക്ഷണം.. ഉച്ചയ്ക്കുള്ള ലഞ്ച്..

പിന്നെ വൈകിട്ട് ഉള്ള ആഹാരം. പക്ഷേ ആധുനിക ജീവിതശൈലിയുടെ ഭാഗമായിട്ട് അല്ലെങ്കിൽ ആധുനിക ജോലി സംസ്കാരത്തിൻറെ ഭാഗമായിട്ട് നിങ്ങളിൽ പലർക്കും രാവിലത്തെ ആഹാരം കഴിക്കാൻ പറ്റുന്നില്ല. ഒന്നില്ലെങ്കിൽ സമയം കിട്ടുന്നില്ല അല്ലെങ്കിൽ ധൃതിപിടിച്ച് ജോലി സ്ഥലത്ത് എത്തേണ്ടി വരുന്നു. കുട്ടികളെ സ്കൂളിൽ വിടേണ്ടി വരുന്നു.. അങ്ങനെയുള്ള പല പല പ്രശ്നങ്ങൾ കൊണ്ടും ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഇരിക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ ആരോഗ്യവിദഗ്ധർ പറയുന്നത് ഈ ബ്രേക്ക്ഫാസ്റ്റ് മുടക്കാതെ ഇരിക്കണം എന്നാണ്. അത് എന്തുകൊണ്ടാണ്… ആദ്യം തന്നെ ബ്രേക്ക്ഫാസ്റ്റ് എന്നതിൻറെ അർത്ഥം എന്താണെന്ന് നമുക്ക് നോക്കാം. ബ്രേക്ക് ഫാസ്റ്റ് എന്ന് പറഞ്ഞാൽ തലേദിവസം മുതലുള്ള ഫാസ്റ്റ് നമ്മൾ ബ്രേക്ക് ചെയ്യുന്നു എന്നുള്ളതാണ്.

തലേ ദിവസത്തെ ആഹാരം പലരും പല സമയത്താണ് കഴിക്കാറുള്ളത്. അതു കഴിഞ്ഞ് രാത്രി നമ്മൾ ഒരു ഭക്ഷണവും കഴിക്കുന്നില്ല. രാത്രി മുഴുവൻ ഒരു ഭക്ഷണം കഴിക്കാതെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നമ്മൾ മിക്കപ്പോഴും നമ്മൾ 8 9 മണി ആകുമ്പോൾ ആണ് കഴിക്കുന്നത്. അപ്പോൾ അത് പലരും മുടക്കുന്നു. അതായത് രാത്രി മുഴുവൻ ഉള്ള ആ ഫാസ്റ്റിംഗ് നമ്മൾ മുടക്കുന്ന ഒന്നാണ് അതാണ് ബ്രേക്ക് ഫാസ്റ്റ്. അപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്… അതാണ് നമ്മൾ പ്രധാനമായും മനസ്സിലാക്കി ഇരിക്കേണ്ടത്. ബ്രെയിനിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. നമ്മുടെ തലച്ചോറിന് ആഹാരം ഗ്ലൂക്കോസ് ആണ് എന്ന് പലർക്കും അറിയില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.