ഈ വീഡിയോ ആരും ശ്രദ്ധിക്കാതെ പോകരുത്… ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ സൂക്ഷിക്കുക ചിലപ്പോൾ ക്യാൻസർ ആകാം…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന ഒരു കാര്യം കാൻസറിനെക്കുറിച്ചുള്ള ഒരു കാര്യമാണ്. തല മൂക്ക് ചെവി തൊണ്ട ഈ ഭാഗങ്ങളിലുണ്ടാകുന്ന ക്യാൻസറിനെ കുറിച്ചാണ്. ഇതിൻറെ പ്രത്യേകതകൾ എന്താണെന്ന് വെച്ചാൽ ഇത് വളരെ എളുപ്പം തടയാൻ കഴിയുന്ന ക്യാൻസറുകളിൽ ഒന്നാണ്. വളരെ നേരത്തെതന്നെ ലഘുവായ പരീക്ഷണങ്ങളിലൂടെ കണ്ടെത്താൻ സാധിക്കുന്ന ക്യാൻസറുകൾ ആണ്. നേരത്തെ കണ്ടെത്തിയാൽ തന്നെ വളരെ എളുപ്പമുള്ള ചികിത്സ സംവിധാനങ്ങളിൽ കൊണ്ട് ഏകദേശം പൂർണമായി ഭേദമാക്കാൻ സാധിക്കുന്ന സാധ്യതകളുള്ള ക്യാൻസറുകളിൽ ഒന്നാണ് ഇത്. ഇതിന് പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. ഇത് വ്യക്തമായി കാൻസറായി മാറിയിട്ടില്ലാത്ത സ്റ്റേജുകളിൽ തന്നെ ക്യാൻസർ ആയിട്ട് മാറാൻ ഉള്ള ലക്ഷണങ്ങൾ നമുക്ക് നേരത്തെ കണ്ടറിയാൻ സാധിക്കുന്നതാണ്.

അതായത് വായന കത്ത് ചുവന്ന പാടുകൾ ഉണ്ടാകുന്നതോ… വായിലെ തൊലി യുടെ അകത്ത് വെളുത്തപാടുകൾ ഉണ്ടാകുന്നതും.. കറുത്തതോ ബ്രൗൺ കളർ ഉള്ള പാടുകൾ ഉണ്ടാവുന്നത്.. പിന്നെ വായ തുറക്കാൻ ഉള്ള പേശികളുടെ ഇറക്കം.. ഈ പറഞ്ഞ ലക്ഷണങ്ങൾ ഭാവിയിൽ കൂടുതലായി ഉണ്ടാവുന്നതാണ്. ഇങ്ങനത്തെ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ അത് എളുപ്പം തന്നെ ക്ലിനിക് പരിശോധനകളിലൂടെ നമുക്ക് കണ്ടറിയാൻ സാധിക്കുന്നതാണ്. മാത്രമല്ല ഇത് ചെറിയതോതിലുള്ള മരുന്നുകൾ മൂലം അല്ലെങ്കിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ ശസ്ത്രക്രിയ സർജറി മൂലം ഒഴിവാക്കി ചെയ്യുമ്പോൾ തന്നെ മാറാൻ ഉള്ള സാധ്യതകൾ പൂർണമായും തടയാൻ പറ്റും.

ഈ കാൻസറിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ വളരെ കൃത്യമായി ചൂണ്ടി കാണിക്കാൻ പറ്റുന്ന കാരണങ്ങൾ ഉള്ള ഒരു ക്യാൻസർ ആണ്. പുകയില.. മുറുക്കൽ.. പുകവലി ക്കൽ.. പിന്നെ കുറച്ച് ഇൻഫെക്ഷൻ സ്.. മദ്യപാനം ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാരണങ്ങളാണ് ക്യാൻസർ വരാൻ ആയിട്ട്.. വായ നാക്ക് തൊണ്ട മൂക്ക്.. ഉമിനീർ ഗ്രന്ഥികൾ കഴുത്തിൽ ൻറെ കഴലകൾ ഈ ഭാഗങ്ങളിൽ ആണ് ഏറ്റവും കൂടുതൽ ക്യാൻസർ നമ്മൾ കാണുന്നത്. അഥവാ ക്യാൻസർ ഉണ്ടെങ്കിൽ തന്നെ അതിൻറെ കാരണങ്ങൾ വളരെ വ്യക്തമാണ്. എളുപ്പം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതുമാണ്.

ഉദാഹരണത്തിന് വേദനയില്ലാത്ത മുഴകളും… തടിപ്പ്… മാറാത്ത മുറിവുകൾ… രക്തസ്രാവം അതായത് വായുടെ ഉള്ളിൽ നിന്നുള്ള രക്തസ്രാവം… അല്ലെങ്കിൽ മൂക്കിൽ കൂടെ വരുന്ന രക്തസ്രാവം.. തൊണ്ടയിൽ നിന്നും വരുന്ന രക്തസ്രാവം.. കഴുത്തിലെ ഭാഗത്തുണ്ടാകുന്ന കഴലകൾ.. സൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ… ഇതൊക്കെ കാൻസർ ഉണ്ടാകുവാനുള്ള ലക്ഷണങ്ങളാണ്. ഇങ്ങനത്തെ സംഭവങ്ങൾ ഇങ്ങനത്തെ ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ ഒരാൾ അനുഭവിക്കുക യാണെങ്കിൽ തീർച്ചയായും അവർ ഒരു ഡോക്ടറെ സമീപിച്ച് ഇതിൻറെ ടെസ്റ്റുകളും പരീക്ഷണങ്ങളും ചെയ്യേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.