കിഡ്നി രോഗ ലക്ഷണങ്ങളും അവയുടെ പ്രധാനപ്പെട്ട കാരണങ്ങളും…

ഇന്ന് പറയാൻ പോകുന്നത് കിഡ്നി രോഗലക്ഷണങ്ങളും അവയുടെ പ്രധാന കാരണങ്ങളെയും കുറിച്ചാണ്. പലപ്പോഴും കിഡ്നിയുടെ അസുഖങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ കാണണമെന്നില്ല. പക്ഷേ പല ചെറുതായ ലക്ഷണങ്ങളും കിഡ്നി രോഗലക്ഷണങ്ങൾ ആകാം. ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗലക്ഷണങ്ങൾ ഒന്നാമത്തേത്… മുഖത്തും കാലിലും കാണുന്ന നീര്. മൂത്രത്തിന് അളവ് കുറയുക.. മൂത്രത്തിൽ കളർ വ്യത്യാസം.. ചുവന്ന കളർ വരുക.. ഇടയ്ക്കിടെ മൂത്രനാളിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ.. അത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കാം. അതുപോലെ മൂത്രമൊഴിക്കുമ്പോൾ പറഞ്ഞു പോകുക..

നടക്കുമ്പോൾ കിതപ്പ് ഉണ്ടാക്കുക.. ഓക്കാനവും.. ശർദ്ദി.. വിശപ്പില്ലായ്മ.. ഭക്ഷണത്തോടുള്ള മടുപ്പ് എന്നിവയൊക്കെ കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. കിഡ്നി രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം… മുഖത്തും കാലിലും കാണുന്ന നീരാണ്. ഏറ്റവും സാധാരണയായി കുറേനേരം നിൽക്കുമ്പോൾ ആണ് നീര് കാണുന്നത്. അത് കിഡ്നി യിലൂടെ പ്രോട്ടീൻ ലീക്ക് ആയി പോകുന്നത് കൊണ്ട് ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. മുഖത്തും കാലിലും കാണാവുന്ന നീര് പലപ്പോഴും കിഡ്നി അസുഖങ്ങളുടെ വളരെ നേരത്തെ കാണുന്ന ലക്ഷണങ്ങളാവാം. അതുപോലെ തന്നെ മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ അളവ്..

അതുപോലെ ബ്ലഡിലെ ക്രിയാറ്റിന് അളവ്.. നമുക്കുണ്ടാകുന്ന പ്രഷർ.. ഈ മൂന്ന് ലക്ഷണങ്ങൾ ഒരുമിച്ച് വരികയാണെങ്കിൽ തീർച്ചയായും അത് ഒരു പ്രധാനപ്പെട്ട കിഡ്നി രോഗം ആണ് എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. ഇനി നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ് പ്രമേഹവും പ്രഷറും ആണ് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്നത്. ഏകദേശം 80 ശതമാനം കിഡ്നി അസുഖങ്ങൾക്കും കാരണം ഈ പറഞ്ഞ പ്രമേഹവും അമിത രക്തസമ്മർദ്ദവും ആണ്.

ഈ രണ്ട് അസുഖങ്ങൾക്കും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പക്ഷേ ഈ അസുഖങ്ങൾ കിഡ്നിയെ ബാധിക്കുമ്പോൾ ആദ്യമായി കാണുന്നത് നമുക്ക് മുഖത്തും കാലിലും കാണുന്ന നീരാണ്. അല്ലെങ്കിൽ മൂത്രത്തിലൂടെ പരിശോധന നടത്തിയാൽ കാണാവുന്ന പ്രോട്ടീൻ ലീക്ക് ആകാം. അല്ലെങ്കിൽ ബ്ലഡിലെ ക്രിയാറ്റിന് അളവ് കൂടിയതാണ്. നമ്മുടെ നാട്ടിൽ കിഡ്നി അസുഖങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണം പ്രമേഹവും രക്തസമ്മർദവും ആണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.