പൈൽസ് രോഗത്തിൻറെ കാരണങ്ങളും… അതിൻറെ രോഗലക്ഷണങ്ങളും… പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് സംസാരിക്കാൻ പോകുന്നത് പൈൽസ് എന്ന രോഗവും അതിൻറെ രോഗലക്ഷണങ്ങളും കുറിച്ചാണ്. മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും അതുപോലെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രോഗവും രോഗ ലക്ഷണവും ആണ് പൈൽസ് എന്ന് പറയുന്നത്. വൈദ്യശാസ്ത്രത്തിന് ഭാഷയിൽ ഇതിന് ഹെമറോൾസ് എന്ന് പറയുന്ന്. മലയാളത്തിൽ ഇതിനു മൂലക്കുരു എന്ന് പറയുന്നു. മലദ്വാര വുമായി ബന്ധപ്പെട്ട എല്ലാത്തരം ലക്ഷണങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് കൊണ്ട് ഒത്തിരി പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്.

മലദ്വാരവും മലാശയ സംബന്ധവുമായ വളരെ ഗൗരവമായ അസുഖങ്ങൾ ഇതുകൊണ്ട് കൃത്യമായ ചികിത്സകൾ കിട്ടാതെ വളരെ വൈകി കണ്ടു പിടിക്കപ്പെടുകയും തെറ്റായ ചികിത്സ രീതിയിലേക്ക് ആദ്യം വഴി തെറ്റി പോകുകയും ചെയ്യുന്ന ഒരു അവസ്ഥാ നമ്മൾ സ്ഥിരമായി കാണാറുണ്ട്. എന്താണ് പൈൽസ് എന്ന് ചോദിച്ചു കഴിഞ്ഞാൽ… മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ് . ഇത് വളരെ നോർമൽ ആയി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. ഇത് സാധാരണഗതിയിൽ മലദ്വാരത്തിന് അടി ഭാഗത്തിലെ ശക്തിക്ക് വേണ്ടിയിട്ടാണ് ഇത് ഉപകാരപ്പെടുന്നത്.

ഇതിൻറെ അനിയന്ത്രിതമായ ഒരു വളർച്ചയാണ് ഇതിനെ രോഗവും രോഗലക്ഷണങ്ങളും ആക്കി മാറ്റുന്നത്. എക്സ്റ്റേണൽ ഹെമറോയ്ഡ് സാധാരണ രോഗികൾക്ക് വേദനയും എരിച്ചിലും പുകച്ചിലും ഒക്കെ ഉണ്ടാകും. ചൊറിച്ചിലും നീർക്കെട്ടും ഉണ്ടാക്കും. ഇമറ്റ്റർണൽ ഹേമറോയ്ഡ് സാധാരണ ബ്ലീഡിങ് ലക്ഷണങ്ങളാണ് കാണിക്കാർ. ആർക്കൊക്കെയാണ് ഈ പൈൽസ് വരാനുള്ള സാധ്യതകൾ ഉള്ളത്…അതായത് നമ്മുടെ ഭക്ഷണരീതികളിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ ഭക്ഷണത്തിൽ വെള്ളത്തിൻറെ അളവ് കുറയുക.. ഫൈബർ അല്ലെങ്കിൽ നാരിൻറെ അളവ് കുറയുക…

ഇതൊക്കെ ഉണ്ടാക്കുമ്പോൾ പൈൽസ് വരാനുള്ള സാധ്യതകൾ ഉണ്ടാകുന്നു. സ്ഥിരമായി മലബന്ധം ഉണ്ടാകുന്ന ആൾക്കാർക്ക് കൂടെകൂടെ ഉണ്ടാകുന്ന വയറിളക്കവും ഇതിനൊരു കാരണമായി വരും. കൂടുതൽ സമയം ടോയിലെറ്റിൽ ഇരിക്കുന്ന ഒരു ശീലമുള്ള ആളുകൾക്ക് വല്ലാതെ ബലംപ്രയോഗിച്ച് മലം വിസർജനം ചെയ്യാൻ ശ്രമിക്കുക.. ഇത്തരം പ്രക്രിയകളിലൂടെ യും പൈൽസ് വരാനുള്ള സാധ്യതകൾ ഉണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *