ഉറക്കക്കുറവിനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഉറക്കക്കുറവിന് കുറിച്ചാണ്. ഉറക്കക്കുറവ് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ്. പലപ്പോഴും പലരും ഉറക്കക്കുറവ് ഒരു പ്രശ്നം ആയിട്ടോ അല്ലെങ്കിൽ ഡോക്ടറെ കണ്ടു കാണിക്കാൻ ആയിട്ടുള്ള ഒരു ബുദ്ധിമുട്ടാണ് എന്ന് പലരും തിരിച്ചറിയുന്നില്ല. ഉറക്കക്കുറവ് നെക്കുറിച്ച് നമ്മൾ നന്നായി മനസ്സിലാക്കുന്നതും അതിനുവേണ്ടി ട്രീറ്റ്മെൻറ് ആവശ്യം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത് വളരെ അത്യാവശ്യമാണ്. ഉറക്കക്കുറവ് പലപ്പോഴും വേറെ പല ബുദ്ധിമുട്ട് ലക്ഷണങ്ങളാകാം. ഉറക്കക്കുറവ് പലരിലും പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.

രോഗിക്ക് രാവിലെ എഴുന്നേറ്റാൽ ഉം ഉറങ്ങിയില്ല എന്നൊരു അനുഭവം ആയിരിക്കും പക്ഷേ കാണുന്നവർക്ക് തോന്നും അവർ നന്നായി ഉറങ്ങിയിട്ടുണ്ട് എന്നും ആവശ്യമില്ലാതെ ഉറക്കക്കുറവ് ആണെന്ന് കംപ്ലൈൻറ് പറയുകയാണെന്നും തോന്നും. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ മനസ്സ് ഉറങ്ങാത്ത ഒരു അവസ്ഥയാണ്. കാണുമ്പോൾ പുറമേക്ക് ശരീരം ഉറങ്ങുന്ന പക്ഷേ മനസ്സ് ഉറങ്ങുന്നില്ല ഇത് ഉറക്കമില്ലായ്മ തന്നെ ആയിട്ട് ഇതിനെ കാണണം. ഉറക്കമില്ലായ്മയ്ക്ക് മെഡിക്കൽ പരമായി പല കാരണങ്ങളുമുണ്ട്. കൂർക്കംവലി വല്ലാതെ കൂടിയാൽ ഉറക്കം ശരിയല്ലാത്തത് പോലെ തോന്നാം.

ഉറക്കത്തിലെ ചില പ്രശ്നങ്ങൾ കൊണ്ട് ബോഡി റിലാക്സ് ആവാതെ കയ്യും കാലും ചലിപ്പിക്കുന്ന മെഡിക്കൽ കണ്ടീഷൻസ് ഉണ്ടാക്കാം. അങ്ങനെ പല കാരണങ്ങൾകൊണ്ടും ഉറക്കം ഇല്ലാതാവും. പക്ഷേ മെഡിക്കൽ പരമായുള്ള ഉറക്കക്കുറവിനുള്ള കാരണങ്ങളിൽ ഒന്നാമത്തെ ഡിപ്രഷൻ ആണ്. അതായത് വിഷാദ രോഗം വരുമ്പോൾ ഉള്ള ഒരു ലക്ഷണമാണ് എത്ര ഉറങ്ങിയാൽ ഉറക്കം മതിയായില്ല എന്നൊരു തോന്നൽ വരുന്നത്. പിന്നെയുള്ള ഒരു കാരണമാണ് ഉൽക്കണ്ഠ. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളെ പറ്റി വല്ലാതെ ചിന്തിച്ചിരുന്നു പേടിയോ ഉത്കണ്ഠയോ അല്ലെങ്കിൽ അങ്ങനെ ഉണ്ടായിട്ട് പലപ്പോഴും സ്വപ്നങ്ങൾ കാണുക. അല്ലെങ്കിൽ പാനിക് അറ്റാക്ക് എന്ന ഒരു അവസ്ഥ ഉണ്ടാകും. ഒരു 15 മുതൽ 20 മിനിറ്റ് വരെ വല്ലാതെ പേടിപ്പെടുത്തുന്ന ഒരു അവസ്ഥ വന്നു ഭയങ്കര നെഞ്ചിടിപ്പ് വരിക ശ്വാസം കിട്ടാതെ വരിക.

ചിലർക്ക് തോന്നും കഴുത്തിൽ ആരും മുറുകെപ്പിടിച്ചുകൊണ്ട് നമ്മുടെ ശ്വാസകോശത്തെ ആരോ തടസ്സപ്പെടുത്തുന്നത് പോലെ ഒരു തോന്നൽ ഉണ്ടാവുക. ഭയങ്കരമായി പേടി ഉണ്ടാകും. അപ്പോൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും ഉറക്കക്കുറവ് ഉണ്ടാക്കാം. ഉറക്കം കിട്ടാത്ത കാരണം പല ആൾക്കാരും ഉറക്കം കിട്ടുന്നവരെ മൊബൈലും പിടിച്ചിരിക്കുക. അല്ലെങ്കിൽ കുറെ നേരം ടിവി കാണുക. സമയം പോയി കിട്ടാൻ വേണ്ടി പലരും ചെയ്യുന്ന കാര്യമാണ് ഇതൊക്കെ. ഉറക്കം വരാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഉണ്ട്. മൊബൈൽ ടിവി ഇതുപോലുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നത് ഉറക്കം നമ്മുടെ നഷ്ടപ്പെടുത്തും..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *