ഗ്യാസ്ട്രബിൾ പൂർണ്ണമായി മാറാൻ… ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഗ്യാസ്ട്രബിൾ എന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. നമുക്ക് ചുറ്റും എപ്പോഴും ഏമ്പക്കം വിടുന്ന അവർ വയർ തടിച്ച വയറു വേദന അനുഭവിക്കുന്നവർ കീഴ് വായു വിട്ടുകൊണ്ട് എപ്പോഴും സഭ വഷളാക്കുന്ന അവർ… ഇത്തരം ആളുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്. ഇത്തരം ആളുകൾക്ക് ദഹനത്തിന് യഥാർത്ഥ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് അതിനെ അതിജീവിക്കാൻ കഴിയും.

ഇന്ന് അത്തരത്തിലുള്ള ഒരു വിഷയവും ആയിട്ടാണ് ഇന്ന് നിങ്ങളോട് സംസാരിക്കാൻ വന്നിട്ടുള്ളത്. നമ്മുടെ കൂട്ടത്തിൽ പലരും ഗ്യാസ് എൻറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. പലപ്പോഴും അറ്റാക്ക് ആണെന്ന് വിചാരിച്ച് ആശുപത്രിയിലെത്തുമ്പോൾ ആയിരിക്കും അറിയുന്നത് അത് അറ്റാക്ക് അല്ല അത് ഗ്യാസിന് ബുദ്ധിമുട്ടാണ് എന്ന്. അപ്പോൾ അറ്റാക്ക് പോലത്തെ ലക്ഷണങ്ങൾ തന്നെ ഉണ്ടാക്കുന്ന ഗ്യാസ് ട്രബിൾ എന്ന വില്ലന് അതിൻറെ അടിവേര് അറുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കടുത്ത നെഞ്ചരിച്ചൽ.. ഭക്ഷണം കഴിച്ചാൽ എമ്പക്കം വരുക.. ഭക്ഷണം കഴിച്ചാൽ വയറ് നിറഞ്ഞ ഫിറ്റായി നിൽക്കുക. അധികമൊന്നും വേണ്ട എന്ന തോന്നൽ.. എന്തോ ഓക്കാനം പോലെ വരുക.. അല്ലെങ്കിൽ ഒരുതരം വയറുവേദന.. വയറിന് എന്തോ കട്ടിപ്പ്..

അതല്ലെങ്കിൽ എപ്പോഴും കീഴ്വായു വിട്ടു കൊണ്ടിരിക്കുക.. അത് സാധാരണ ഒരാൾക്ക് 10 20 പ്രാവശ്യം ഉണ്ടാകുന്നത് സ്വാഭാവികം ആയി കണക്കാക്കാം. പക്ഷേ ഭക്ഷണം കഴിച്ചാൽ ലിവർ ഒരു ഓഫീസിലോ ബസിലൊക്കെ എത്തിയാൽ ഇവർ മറ്റുള്ളവർക്ക് ഒരു സാമൂഹ്യ ശല്യമായി മാറുക. അതുപോലെ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നുക.. വയറിങ്ങ് കല്ലുപോലെ നിൽക്കുക.. ഇത്തരം പ്രയാസങ്ങളാണ് ഗ്യാസ്ട്രബിൾ കൊണ്ട് സാധാരണ ഉണ്ടാകാറുള്ളത്. ഇത് ഉണ്ടാകാൻ സാധാ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു കാര്യം പറഞ്ഞു തരാം..

നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ ദഹിക്കുമ്പോൾ അമിതമായ ഗ്യാസ് ഉൽപാദിപ്പിക്കുക അത് അമിതമായി സാധാരണ ത്തിലും കൂടുതലായി പുറത്തു പോവുക. അതല്ലെങ്കിൽ വയറിൽ കെട്ടി നിൽക്കുക. ഇതാണ് സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്.ഇതിനെ നേരിടുന്നതിന് നമ്മുടെ വീട്ടിലും അടുക്കളയിലും ജീവിതശൈലിയിലും ശ്രദ്ധിക്കുകയാണെങ്കിൽ വളരെ കൃത്യമായിട്ട് ഫലപ്രദമായിട്ടും ഇതിനെ മാറ്റിയെടുക്കാൻ കഴിയും. ഇതിന് കുറച്ച് നിർദ്ദേശങ്ങളും ആയിട്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. ആദ്യമായിട്ട് ഇതിനെ കുറിച്ച് പറയാനുള്ളത് സമയത്തിന് ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിലല്ല പക്ഷേ വയർ കാലി ആകാതിരിക്കാൻ ശ്രദ്ധിക്കുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.