സ്തനാർബുദത്തിൻ്റെ കാരണങ്ങളും… അതിൻറെ പരിഹാരമാർഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം സ്തനാർബുദം കേരളത്തിൽ എത്ര മാത്രം ഒരു സീരിയസ് ആയിട്ടുള്ള പ്രശ്നമാണ് എന്നും അത് എന്തുകൊണ്ടാണ് അങ്ങനെ ആയിരിക്കുന്നത് എന്നുമാണ്. ഈയിടെയായി കേരളത്തിൽ ഏറ്റവുമധികം കണ്ടു വരുന്ന ഒരു ടൈപ്പ് ഓഫ് കാൻസർ ആണ് സ്തനാർബുദം അല്ലെങ്കിൽ ബ്രസ്റ്റ് കാൻസർ. ഇതിൻറെ കാരണങ്ങൾ നമ്മൾ അന്വേഷിക്കുകയാണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇത് നമുക്ക് നമ്മുടെ ജീൻ അല്ലെങ്കിൽ നമുക്ക് ശരീരത്തിന് ജീനിനെ ഭാഗമായിട്ടുള്ള റിസ്ക് വലിയൊരു ഫാക്ടർ ആണെന്ന് മനസ്സിലാക്കാം.

പക്ഷേ അങ്ങനെയാണെങ്കിൽ ഇത് മുൻ കാലത്തും ഈ കാൻസർ ഉണ്ടാകേണ്ടതല്ലേ എന്ന് തിരിച്ചൊരു ക്വസ്റ്റ്യൻ വരേണ്ടതാണ്. അപ്പോൾ നമ്മൾ അതിൻറെ ഉത്തരങ്ങൾ അന്വേഷിച്ചു പോകുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യം നമ്മുടെ ജീവിതചര്യ ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടതായി കിടക്കുന്ന ഒരു കാൻസറാണ് എന്നുള്ളതാണ്. നമ്മുടെ ജീവിതചര്യ എന്ന് പറയുന്നത് നമ്മുടെ ഭക്ഷണവും നമ്മുടെ ജീവിതചര്യയും ഒക്കെ ഇതിൻറെ ഭാഗമാണ്. അതുകൊണ്ടുതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രത്യേകിച്ച ഇന്നത്തെക്കാലത്ത് നമ്മൾ ഒരുപാട് ഫാസ്റ്റഫുഡ് അല്ലെങ്കിൽ ചിക്കൻ കഴിക്കുന്നു.

ഇതിനൊക്കെ പലപ്പോഴും കൂടുതൽ പ്രോഡക്റ്റ് കൂട്ടാൻ വേണ്ടി പലപ്പോഴുമത് പാൽ ആണെങ്കിൽ പശുവിനു അതിൻറെ കാലിത്തീറ്റയിൽ ഹോർമോൺ കൂടുതൽ ഉള്ള ഭക്ഷണങ്ങൾ കൊടുക്കുന്നു. അതുപോലെ ചിക്കൻ ആണെങ്കിൽ കോഴി പെട്ടെന്ന് വലുതാക്കാൻ വേണ്ടി ഒരുപാട് കുത്തിവെപ്പുകൾ നടത്തുന്നു. ഇതൊക്കെ തന്നെ നമ്മുടെ ശരീരത്തിൽ എത്തുകയും ഈ ഹോർമോൺ നമ്മുടെ ശരീരത്തിൽ ഒരു അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതൊരു പ്രധാന കാരണമായി നമുക്ക് എടുക്കാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.