കൈമുട്ട് വേദന ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… അതിനുള്ള പരിഹാര മാർഗങ്ങളും…

പൊതുവെ നമുക്ക് പറഞ്ഞു കേൾക്കുന്ന ഒരു അസുഖമാണ് കൈമുട്ട് വേദന. സ്ഥിരമായി ഏതെങ്കിലും ഒരു കാര്യം ചെയ്തതിനുശേഷം അതായത് ബൈക്ക് കുറേനേരം ഓടിക്കുക.. അല്ലെങ്കിൽ കുറച്ച് അധികം ഒന്ന് തുണി അലക്കുക.. ഒന്നു മുറുക്കി പിഴിയുക.. അങ്ങനെ ചെയ്തതിനു ശേഷം നമ്മുടെ കൈ മുട്ടിന് ശക്തമായ വേദന അനുഭവപ്പെടാറുണ്ട്. അതിനെ ടെന്നീസ് എൽബോ എന്നൊരു അസുഖമായി ഇതിനെ പറയാനുണ്ട്. അപ്പോൾ നമ്മൾ വിചാരിക്കും ഇത് ടെന്നീസ് കളിക്കുന്ന ആൾക്കാരിൽ ആണ് കൂടുതൽ കാണുന്നത് എന്ന്. എന്തുകൊണ്ടാണ് ടെന്നീസ് എൽബോ എന്ന് പറയുന്നത് എന്ന് വെച്ചാൽ ബലത്തിൽ നമ്മൾ കൈ മുറുക്കി പിടിച്ചു കൊണ്ട് ചെയ്യുന്ന അതിൽ നിന്നും ഉണ്ടാകുന്ന ഒരു അസുഖം ആയിരിക്കാം ഈ ഒരു രോഗത്തിന് കാരണമായ വരുന്നത്.

കൈമുട്ടിലെ ശക്തമായ വേദന വരുന്നു. നമ്മൾ ആ സ്ഥലം ഒന്ന് തൊട്ടു നോക്കുമ്പോൾ അവിടെ നല്ല ചൂട് തോന്നുന്നു. നമുക്ക് അവിടെ പ്രസ് ചെയ്യുമ്പോൾ വേദന അനുഭവപ്പെടുന്നു. ഇതിനെ എങ്ങനെ എല്ലാം നമുക്ക് പരിഹരിക്കാം. മേൽപ്പറഞ്ഞതുപോലെ നമുക്ക് ഇത് തുടർച്ചയായുള്ള യൂസ് ആയിരിക്കാം ഈയൊരു വേദനയ്ക്ക് കാരണം. കഴിഞ്ഞദിവസം പരിശോധനയ്ക്കായി റബ്ബർ ടാപ്പ് ചെയ്യുന്ന ഒരു ചേട്ടൻ വരികയുണ്ടായി. ആ ചേട്ടന് ശക്തമായ കൈമുട്ട് വേദനയാണ്. ഇടത്തെ കൈ കൊണ്ടാണ് ആ ചേട്ടൻ ടാപ്പിംഗ് കത്തി പിടിക്കുക. ഏക്കർ കണക്കിന് പറമ്പിലെ റബ്ബർ അദ്ദേഹം ഒറ്റയ്ക്ക് ടാപ്പ് ചെയ്യുന്നുണ്ട്.

അപ്പോൾ വൈകുന്നേരം ആകുമ്പോഴേക്കും ചേട്ടന് ശക്തമായ കൈമുട്ട് വേദന അനുഭവപ്പെടുന്നു. അപ്പോൾ നമ്മൾ അവർക്ക് നിർദ്ദേശിക്കുന്ന ഒരു കാര്യം.. കൈ മുട്ട് മടക്കുമ്പോൾ അവിടെ നല്ല വേദന അനുഭവപ്പെടാം അതായിരിക്കും അതിൻറെ ലക്ഷണം. ഏതൊരു പ്രവർത്തിയാണ് അതിനു കാരണമായി വരുന്നത് തുടർച്ചയായുള്ള ബൈക്ക് റൈഡിങ് അല്ലെങ്കിൽ മെഷീൻസ് ഉപയോഗിക്കുന്നത്.. ഇങ്ങനെയുള്ള കാര്യങ്ങൾ റെസ്റ്റ് കൊടുക്ക്. ഇങ്ങനെ വേദന തുടങ്ങിയ ശേഷവും നമ്മൾ റസ്റ്റ് കൊടുക്കാതിരുന്നാൽ ഒരു സൊലൂഷൻ കിട്ടണമെന്നില്ല. ഈ വേദനയുള്ള ഭാഗത്ത് തണുപ്പുള്ള വെള്ളം ഒന്ന് ഒത്തു കൊടുക്കുന്നത് വേദനയ്ക്ക് ശമനം ഉണ്ടാകും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.