ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ എന്തായാലും ശ്രദ്ധിക്കണം… ഈ വീഡിയോ ആരും കാണാതെ പോകരുത്…

കുറേ ദിവസങ്ങൾക്കു മുമ്പ് ഒരു കോളേജിൽ ക്ലാസ്സെടുക്കാൻ പോയപ്പോൾ ഒരു വിദ്യാർത്ഥി പറയുകയുണ്ടായി അവരുടെ മനസ്സിലേക്ക് ആവശ്യമില്ലാത്ത കുറെ ചിന്തകൾ വരുന്നു. അതിൽ പ്രധാനമായുള്ളത് കയ്യിൽ അഴുക്ക് പറ്റിയിട്ടുണ്ടോ എന്നൊരു ചിന്ത. ഇതാ ആദ്യമൊക്കെ ചെറുതായിട്ട് ആണ് വന്നത് പിന്നെ അതൊരു ശല്യമായി തുടങ്ങി. ഈയൊരു ചിന്ത ഇങ്ങനെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് ഞാനെപ്പോഴും പോയി കൈ കഴുകുന്നു.ആദ്യമൊക്കെ ചെറിയ അളവിൽ ആയിരുന്നു പിന്നീടത് കൂടാൻ തുടങ്ങി. അപ്പോൾ എന്തുകൊണ്ടാണ് ഇത് വരാൻ കാരണം. ഈ വിദ്യാർത്ഥിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചിന്ത വരുന്നത് ഇത് എന്തിൻറെ ഭാഗമാണ്. അവിടെയാണ് ഇന്നത്തെ വിഷയത്തിന് പ്രസക്തി വരുന്നത്. ഒസിഡി എന്നതാണ് വിഷയം.

ഈ ഒസിഡി എന്നത് അങ്സൈറ്റി ഡിസോഡർ ഇൻറെ കീഴിൽ വരുന്ന ഒരു മാനസികാവസ്ഥ ആണ്. എന്താണ് ഓ സി ഡി. ഈ വിദ്യാർത്ഥി പറഞ്ഞപോലെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത ഒരു യുക്തിയുമില്ലാത്ത റിപ്പീറ്റ് ആയിട്ട് കടന്നുവരുന്ന ഡിസ്റ്റർബ് ആയിട്ടുള്ള ചിന്തകൾ ധാരണകൾ അല്ലെങ്കിൽ ചിത്രങ്ങൾ ഈ വ്യക്തിയുടെ മനസ്സിലേക്ക് കടന്നു വരും. ഇങ്ങനെ വരുന്ന ചിന്തകൾ അല്ലെങ്കിൽ ധാരണകൾ ഈ വ്യക്തിയുടെ മനസ്സിൽ വല്ലാത്ത ഉൽക്കണ്ഠകൾ ഉണ്ടാക്കും. ഈ ഉൽക്കണ്ഠകൾ തരണം ചെയ്യുവാൻ വേണ്ടി ഇവർ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കും.

അതു പക്ഷേ അവർക്ക് ഒരു താൽക്കാലിക പരിഹാരം മാത്രമായിരിക്കും. നേരത്തെ പറഞ്ഞ പോലെ വിദ്യാർത്ഥി വെറുതെ കൈ കഴുകുന്നത് എന്തുകൊണ്ടാണ് വൃത്തി ആയിട്ടില്ല എന്ന തോന്നലിൽ നിന്നാണ്. ഇതുപോലെ മറ്റൊരു വിദ്യാർത്ഥി പറഞ്ഞു ആ കുട്ടി എന്നും കോളേജിൽ വരാൻ താമസിക്കും. അമ്മ ഭക്ഷണം എടുത്തു തരാൻ വൈകും അതുകൊണ്ടാണത്രേ കോളേജിൽ എത്താൻ വൈകുന്നത്. എന്നാൽ സ്വന്തമായി എടുത്തു കഴിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ അമ്മ അതിനു സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. അതുപോലെ അമ്മ കഴുകി വച്ചിരിക്കുന്ന പ്ലേറ്റ് വീണ്ടും വീണ്ടും കഴുകും.

ഇത് ആ വ്യക്തിക്ക് മാത്രമല്ല കൂടെയുള്ളവർക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. ഈ പ്ലേറ്റ് കഴുകുന്നത് മാത്രമല്ല പ്രശ്നം. ഇതുപോലെ വേറൊരു കാര്യം ഉണ്ടായി. ഒരു ചെറുപ്പക്കാരനെ ഭാര്യ 26 വയസ്സ് ആയിട്ടുണ്ടാവും. ചെറിയ തുണി അലക്കാൻ കൊണ്ടുപോകും എന്നിട്ട് രണ്ടുമൂന്നു മണിക്കൂർ അലക്കും. എന്നിട്ടും തൃപ്തിവരാതെ വരുമ്പോൾ അടുത്തുള്ള പുഴയിലേക്ക് പോയി അവിടെ ഒന്നരമണിക്കൂറോളം ഇരിക്കുന്ന അലക്കും ഈ രണ്ടു ചെറിയ തുണികൾ കൊണ്ട്. രണ്ടുദിവസം കൊണ്ട് ഒരു സോപ്പ് ഇതുവരെ തീർന്നിരിക്കും. കയ്യൊക്കെ ചിലപ്പോൾ വേദന എടുക്കും.

എങ്കിലും അവർ അത് നിർത്തില്ല. ഇങ്ങനെയുള്ള ആളുകൾ ബാത്റൂമിൽ പോയി കഴിഞ്ഞാൽ എൻറെ മേലെ ഒക്കെ അത് ആയിട്ടുണ്ടോ എന്ന് കരുതി വെറുതെ വെള്ളമൊഴിച്ച് കഴുകും. അതുപോലെ ടോയ്‌ലറ്റിലേക്ക് നിറയെ വെള്ളം ഒഴിച്ചു കൊടുക്കും. അതുപോലെ ഒരുപാട് തവണ കുളിക്കുന്ന ആളുകൾ ഉണ്ടാവും. എത്ര കുളിച്ചാലും തൃപ്തിവരാത്ത രീതിയിലേക്ക് അവർ വീണ്ടും വീണ്ടും കുളിക്കും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *