തലവേദന ഇടയ്ക്കിടയ്ക്ക് വരുന്നവരാണോ നിങ്ങൾ… എല്ലാ തലവേദനയും മൈഗ്രേൻ അല്ല…

ഞാൻ ഒരുപാട് വർഷമായി മൈഗ്രൈൻ തലവേദന യുമായി ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി മരുന്ന് കഴിച്ചിട്ടും യാതൊരുവിധ മാറ്റവും ഇല്ല. അപ്പോൾ സാധാരണയായി സ്ഥിരം കേൾക്കുന്ന ഒരു കംപ്ലൈൻറ് ആണിത്. പക്ഷേ എല്ലാ തലവേദനയും മൈഗ്രേൻ അല്ല. മൈഗ്രൈൻ ആണ് എന്ന് തെറ്റിദ്ധരിച്ച ഒരുപാട് കാലമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന പലതരത്തിലുള്ള തലവേദന കളുടെ കാരണങ്ങളുണ്ട്. അത്തരത്തിൽ മൈഗ്രേൻ ആണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തലവേദന കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. എന്താണ് സർജികോറിക്ക് ഹെഡ് എയ്ക്ക്. കഴുത്തിലെ പ്രശ്നം കൊണ്ട് തലയിൽ വേദന ഉണ്ടാകുന്ന ഒരു അസുഖമാണിത്. ഇതിൽ രോഗിക്ക് വേദന ഉണ്ടാകുന്നത് തലയിലാണ്. പക്ഷേ യഥാർത്ഥത്തിൽ വേദന ഉണ്ടാക്കുന്ന സോഴ്സ് കഴുത്ത് ആയിരിക്കും.

അപ്പോൾ എങ്ങനെയാണ് ഇത്തരത്തിലുള്ള ആളുകൾക്ക് തലവേദന ഉണ്ടാകുന്നത്… സാധാരണയായി കഴുത്തിന് പുറകു വശത്തു നിന്ന് കഴുത്തിലെ ഏതെങ്കിലും ഒരു വശത്തുനിന്ന് ആവാം ഇടത്ത് നിന്ന് ആവാം. ഈ ഇത് തലയുടെ പുറത്തുനിന്ന് റേഡിയേറ്റ് ചെയ്യുന്ന വേദനയാകും ഉണ്ടാവുക. അപ്പോൾ ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലുള്ള ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാവുക. സാധാരണ എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞാൽ… അല്ലെങ്കിൽ രാവിലെ തൊട്ട് വൈകിട്ട് വരെ ജോലി ചെയ്യുന്നവർക്ക് ഈ വേദന സ്റ്റാർട്ട് ചെയ്യാം. ഇത്തരത്തിൽ രാത്രിയിൽ ഈ വേദന കഴുത്തിലെ പുറകുവശത്ത് ആയിരിക്കും സ്റ്റാർട്ട് ചെയ്യുന്നത്.

പിന്നീട് ഇത് മെല്ലെമെല്ലെ തലയിലേക്ക് റേഡിയേറ്റ് ചെയ്യും. കണ്ണിൻറെ പുറകിൽ ഏറ്റവും കണ്ണിൻറെ ഉള്ളിലേക്കും ഈ വേദന മെല്ലെമെല്ലെ നമുക്ക് ഫീൽ ചെയ്യും. ഇത് എങ്ങനെയാണ് സ്റ്റാർട്ട് ചെയ്യുന്നത്… സാധാരണയായി പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ അതുപോലെതന്നെ വ്യക്തമായ കാരണങ്ങൾ യുടെയും ഈ അസുഖം ഉണ്ടാകാം. വ്യക്തമായ കാരണങ്ങൾ എന്നുദ്ദേശിക്കുന്നത് ഒരിക്കൽ കഴുത്തിന് ആക്സിഡൻറ് പറ്റിയ ആൾ.ഇങ്ങനെയുള്ള ആളുകൾക്ക് കഴുത്തിന് പുറകിൽ ഉള്ള അസ്ഥികൾക്കും പേശികൾക്കും പരിക്കുകൾ പറ്റും. അത്തരത്തിലുള്ള ആളുകൾക്ക് പിന്നീട് ഈ എല്ലുകളിലെ ജോയിൻറ് കളിൽ വേദന ഉണ്ടാകാൻ തുടങ്ങും.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *