സംശയരോഗം എങ്ങനെ മനസ്സിലാക്കാം… ഈ മൂന്നു ലക്ഷണങ്ങളും ഉള്ളവർ സംശയ രോഗികൾ ആയിരിക്കും…

ശാന്തമായി കിടക്കുന്ന ഒരു തടാകത്തിലേക്ക് ഒരു ചെറു കല്ലു വീണാൽ മതി അവിടെ ഓളങ്ങൾ ഉണ്ടാവാൻ. സംശയരോഗം ഉള്ള ആളുകൾ വീടുകളിൽ ഇങ്ങനെ ആണ്. അവർ എപ്പോഴും അസ്വസ്ഥതകളുടെ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. സംശയരോഗം ഉള്ള ആളുകളേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവരുമായി ചേർന്നു നിൽക്കുന്ന ആളുകൾക്കാണ് അല്ലെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് ആണ് കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നത്. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം സംശയ രോഗത്തെ കുറിച്ചാണ്. പൊതുവേ സംശയരോഗം എന്ന് കേൾക്കുമ്പോഴേക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഭാര്യക്ക് ഭർത്താവിനോട് അല്ലെങ്കിൽ ഭർത്താവിന് ഭാര്യയോടുള്ള ഭാര്യയോട് ഉള്ള ചാരിത്ര്യശുദ്ധിയിൽ ഉള്ള സംശയമാണ്. എന്നാൽ ഇതുമാത്രമല്ല.

പലതരത്തിലുള്ള സംശയ രോഗങ്ങൾ ഉണ്ട്. എന്ത് തന്നെയാണെങ്കിലും വളരെ ഗൗരവമേറിയ മാനസിക രോഗം തന്നെയാണ് സംശയരോഗം. അഥവാ ചികിത്സ ആവശ്യമുള്ള ഒരു രോഗാവസ്ഥ തന്നെയാണ് സംശയരോഗം എന്നു പറയുന്നത്. ഈ സംശയരോഗം ഉള്ള ആളുകളെ സംബന്ധിച്ചെടുത്തോളം അവർക്ക് ആ കാര്യത്തിൽ എന്ത് തരത്തിലുള്ള സംശയം ആണ് ഉള്ളത് അവർക്ക് ആ കാര്യത്തിൽ സംശയമില്ല അത് ഉറപ്പു തന്നെയാണ്. അത് സംശയരോഗം ആണ് എന്ന് മനസ്സിലാക്കുന്നത് മറ്റുള്ളവർക്ക് ആണ്. സംശയ രോഗികളെ നമുക്ക് ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ പ്രത്യക്ഷത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല.

അവരുടെ സംസാര രീതി, അവരുടെ വസ്ത്രധാരണരീതി , നമ്മളോട് പെരുമാറുന്ന അതൊക്കെ സാധാരണ ആളുകളെ പോലെ തന്നെ ആയിരിക്കും. അവരെ വളരെ ആഴത്തിൽ നിരീക്ഷിച്ചാൽ മാത്രമേ അവരിലെ സംശയ രോഗത്തിൻറെ അവസ്ഥ എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കു… ആദ്യമേ പറഞ്ഞ് ഒരു കാര്യമാണ് സംശയരോഗം എന്ന് കേൾക്കുമ്പോൾ നമുക്ക് ഭാര്യയും ഭർത്താവും തമ്മിലുള്ള സംശയരോഗം ആണ് നമുക്ക് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. എന്നാൽ അത് മാത്രമല്ല പല തരത്തിലുള്ള സംശയ രോഗങ്ങൾ ഉണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *