യൂറിക് ആസിഡ് കൂടുതൽ ആകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ… അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്…

പല ആളുകളും പരിശോധനയ്ക്കായി വരുമ്പോൾ പറയുന്ന കാര്യമാണ് ഡോക്ടറെ എനിക്ക് യൂറിക്കാസിഡ് വളരെ കൂടുതലാണ്. അതാണ് എൻറെ രോഗം. എന്ന് പറയുന്ന വളരെയധികം ആളുകൾ ഉണ്ട്. അതിനു മരുന്നു കഴിക്കുന്നവരും ഉണ്ട്. അപ്പോൾ എന്താണ് യൂറിക് ആസിഡ്. എപ്പോഴാണ് ഇതിന് മരുന്ന് കഴിക്കേണ്ടത്… ഇത് മരുന്ന് കഴിക്കാതെ കണ്ട്രോൾ ചെയ്യാൻ സാധിക്കുമോ.

ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത്. യൂറിക്കാസിഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ഒരു പ്രോട്ടീൻ തന്മാത്രകൾ ഡീഗ്രേഡ് ചെയ്യുമ്പോൾ അതിൻറെ അവസാനം വരുന്ന ഒരു പ്രോഡക്റ്റ് ആണ് യൂറിക്കാസിഡ്. പലപ്പോഴും യൂറിക് ആസിഡ് കൂടുതൽ എന്ന് പറയുന്നത് മനുഷ്യരിൽ മാത്രം ഉണ്ടാകുന്ന ഒരു കാര്യമാണ്. കാരണം താഴെയുള്ള മൃഗങ്ങളിൽ ഒക്കെ ഒരു യൂറി കേസ് എന്ന് പറയുന്ന ഒരു എൻസൈം ഉണ്ട്. ഇത് മൂത്രത്തിലൂടെ പോകുന്നതുകൊണ്ട് അവർക്ക് യൂറിക്കാസിഡ് ഉണ്ടാകുന്നില്ല. അതായത് മനുഷ്യൻറെ ഒരു പരിണാമത്തിൽ യൂറികേസ് എന്ന എൻസൈം ഇല്ലാതായി.

മൃഗങ്ങൾക്ക് യൂറിക് ആസിഡ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ കളയാൻ ഉള്ള ഒരു സംവിധാനം ഉണ്ട്. പക്ഷേ മനുഷ്യർക്ക് അതില്ല. അതുകൊണ്ടാണ് മനുഷ്യർക്ക് യൂറിക്കാസിഡ് കൂടുന്ന ഒരു പ്രശ്നമുണ്ടാക്കുന്നത്. അപ്പോൾ യൂറിക് ആസിഡ് എപ്പോഴാണ് കൂടുന്നത്… ഇത് ഒരിക്കലും ഒരു രോഗമല്ല… യൂറിക്കാസിഡ് ആറിനു മുകളിൽ കൂടുമ്പോഴാണ് അതൊരു പ്രശ്നമാകുന്നത്. ഇന്ത്യയിലെ 18 വയസ്സിന് മുകളിലുള്ള ആളുകളെ എടുത്തു നോക്കുകയാണെങ്കിൽ 20 നും 30 നും ഇടയിൽ ഉള്ള ആളുകൾക്ക് യൂറിക്കാസിഡ് സാന്നിധ്യം ആറിന് മുകളിലായിരിക്കും. അപ്പോൾ യൂറിക്കാസിഡ് കൂടുന്നതിന് ചികിത്സ വേണം. എന്തുകൊണ്ടാണ് യൂറിക് ആസിഡ് കൂടുന്നത്… ഇത് കൂടുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാരണം നമ്മുടെ വെയിറ്റ് കൂടുന്നതാണ്.. നമ്മുടെ ഭക്ഷണ രീതിയിൽ ഉള്ള വ്യത്യാസങ്ങൾ..

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *