ശസ്ത്രക്രിയയിൽ ലേസർ ൻറെ ഉപയോഗം എന്താണ്… ശാസ്ത്രക്രിയ രംഗത്ത് ലേസർ ൻ്റെ പ്രാധാന്യം എത്രത്തോളം ഉണ്ട്…

ഇന്ന് പറയാൻ പോകുന്ന വിഷയം ലേസർ നെ കുറിച്ചാണ്. ലേസർ ശസ്ത്രക്രിയയിൽ എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോൾ ലേസർ എന്നുപറയുന്നത് അധികം പ്രചാരത്തിലുള്ള ഒരു വാക്കാണ്. ഇപ്പോൾ ലേസർ ലൈറ്റ് വെച്ച് ഷോ നടത്തുന്നവർ ഒക്കെ ഉള്ളതുകൊണ്ട് ലേസർ ന് പലതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. അത് ശാസ്ത്രക്രിയ രംഗത്ത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ലേസർ ഇലെ ശക്തി ഉപയോഗിച്ച് പല പല ഉപയോഗങ്ങളുണ്ട്. ഇപ്പോൾ മെഡിക്കൽ പരമായി പറഞ്ഞു കഴിഞ്ഞാൽ ഏതു ഭാഗത്താണ് ഉപയോഗിക്കേണ്ടത്… എന്തുതരം അസുഖത്തിനാണ് അത് ഉപയോഗിക്കുന്നത്… അതനുസരിച്ച് ഇതിന് ശക്തി വ്യത്യാസപ്പെടുത്തിനായിട്ട് പറ്റും.

പലതരത്തിലുള്ള ലേസർ മെഷീൻ നിലവിലുണ്ട്. കാർബൺഡയോക്സൈഡ് മെഷീൻ ഉണ്ട്. യാഗൻ മെഷീൻ. ആർഗൺ ലേസർ. അതിൻറെ ഒരുഭാഗത്ത് ഉപയോഗിക്കുമ്പോൾ പല ശക്തി ഉപയോഗിച്ചാണ് ലേസർ ഉപയോഗപ്പെടുന്നത്. നമ്മൾ പ്രധാനമായി ഉപയോഗിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ… ഞരമ്പുകളിൽ കൂടി കിടക്കുന്ന വെരിക്കോസ് വെയിൻ വന്നുകഴിഞ്ഞാൽ പുറത്തുള്ള രക്തക്കുഴലുകൾ മാറ്റുക എന്നതാണ് പ്രധാനപ്പെട്ട ഒരു ചികിത്സാരീതി ഉണ്ടായിരുന്നത്. അപ്പോൾ അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ അതിൻറെ ഗ്രേഡ് എന്ന് പറയും. ആദ്യത്തെ സ്റ്റേജ് മരുന്നുകൊണ്ട് മാറ്റുക അതല്ലെങ്കിൽ അത് കഴിഞ്ഞിട്ട് മൂന്നോനാലോ ഗ്രേഡ് ആണെങ്കിൽ അപ്പോഴാണ് ഈ ലേസർ ഇൻറെ ഉപയോഗം വരുന്നത്. അപ്പോൾ ലേസർ കൊണ്ട് എന്താണ് ചെയ്യുന്നതെന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ ഏതൊക്കെ ഭാഗത്താണോ രക്തക്കുഴലുകളാണ് കേടുള്ളത് അതിനെ ചൂടാക്കി പൊട്ടിച്ചു കളയുക. ആ ഒരു രക്തക്കുഴലിലെ പ്രവർത്തനത്തെ നിർത്തുക എന്നുള്ളതാണ്.

കാരണം അത് കൂടുതലായി വീർത്തിരിക്കുന്നത് കൊണ്ടാണ് നമുക്ക് ഈ ഞരമ്പ് പിടച്ചിൽ ഉണ്ടാവുന്നത്. ഞരമ്പ് പിടച്ചിൽ കൊണ്ടാണ് കാലിൻറെ താഴെ വ്രണങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ അതിനെ ഒക്കെ പൂർണ്ണമായും മാറ്റാൻ ആയിട്ട് ഈ ലേസർ മുഖേന സാധിക്കും. വളരെ മൂർച്ഛിച്ച് കേസുകൾ ആണെങ്കിൽ നമ്മൾ കീ ഹോൾ സർജറി യോ മറ്റെന്തെങ്കിലും ചെയ്യാം. സാധാരണ രീതിയിൽ കാണുന്ന മൂന്നോ നാലോ സ്റ്റേജിൽ ഉള്ള വെരിക്കോസ് വെയിൻ ലേസർ ഉപയോഗിച്ച് ട്രീറ്റ്മെൻറ് ചെയ്താൽ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കും. ഇതാണ് രോഗികൾക്കും കൂടുതൽ കംഫർട്ടബിൾ. കാരണം ഒരു സൂചി കുത്തിയ പാടു മാത്രമേ ഉണ്ടാകുന്നുള്ളൂ. ഓപ്പറേഷൻ വേണ്ട സർജറി വേണ്ട. യാതൊരുവിധ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഇതാണ് ലേസർ ൻറെ ഒരു പ്രധാന ഗുണം ആയിട്ട് പറയുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *