തൈറോയ്ഡ് ലക്ഷണങ്ങളെ പറ്റി അറിയേണ്ടതെല്ലാം

ആദ്യം തന്നെ ഇവിടെ ഒരു അനുഭവ കഥ പറയാം. എൻറെ വീടിൻറെ അടുത്തുള്ള ഏകദേശം 50 വയസ്സായ ഒരു സ്ത്രീ ഇടയ്ക്ക് ഇടയ്ക്ക് എന്നെ വന്നു കാണാറുണ്ട്. അവർ എപ്പോഴും വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് നല്ല രീതിയിലുള്ള ഒരു ക്ഷീണമാണ് എപ്പോഴും ഉണ്ടാകുന്നത്. ഒരു പണിയും നല്ല രീതിയിൽ ചെയ്യാൻ സാധിക്കുന്നില്ല. അതുപോലെതന്നെ വയററിൽ നിന്നും ശരിയായ രീതിയിൽ ദിവസവും പോകുന്നില്ല. ഇതു കേട്ടപ്പോൾ തന്നെ ഏകദേശം ഒരു ഐഡിയ മനസ്സിലാക്കാൻ സാധിച്ചു. ഇനി എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞ കാര്യമാണ് മുടി നല്ല രീതിയിൽ ഊരി പോകുന്നുണ്ട്.

അതുപോലെതന്നെ ഹൃദയമിടിപ്പ് കുറഞ്ഞ രീതിയിൽ ആണ് എന്നൊക്കെ തോന്നുന്നുണ്ട്. ചുറ്റുമുള്ള എല്ലാവർക്കും ചൂടാണ് അനുഭവപ്പെടുന്നത് എങ്കിൽ പോലും എനിക്ക് തണുപ്പാണ് അനുഭവപ്പെടുന്നത്. അങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിൽ തോന്നിയ കാര്യം എന്താണ് എന്ന് വെച്ചാൽ അത് തൈറോയ്ഡ് സംബന്ധമായ ഒരു പ്രശ്നമാണ് എന്നാണ്. തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിനു മുൻഭാഗത്തായി ഏകദേശം ചിത്രശലഭത്തിനെ ചിറകുപോലെ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞാലും കൂടിയാലും നമുക്ക് പ്രശ്നമാണ് ഉണ്ടാവുക.

അതുപോലെതന്നെ തൈറോയ്ഡ് ക്യാൻസർ തുടങ്ങിയ പല പ്രശ്നങ്ങളും നമ്മുടെ ഈ ഗ്രന്ഥിക്ക് ഉണ്ടാകാവുന്നതാണ്. പൊതുവേ എല്ലാവരും പറയുന്ന ഒരു കാര്യമാണ് എനിക്ക് തൈറോയ്ഡ് ആണ് എന്ന്. അത് അവർ ഉദ്ദേശിക്കുന്നത് അവർക്ക് ഹൈപ്പോ തൈറോയ്ഡ് ആണ് എന്നാണ്. ഇപ്പോൾ കുറച്ചു മുന്നേ പറഞ്ഞ ഒരു വ്യക്തിക്കും ഹൈപ്പോതൈറോയ്ഡ് ഉള്ളതിന്റെ എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും ഉണ്ടായിരുന്നു. അവർക്കുവേണ്ടി അത് ഉറപ്പിക്കാനായി ഒരു ടെസ്റ്റ് എഴുതി കൊടുത്തു. തൈറോയ്ഡ് രോഗം വരുന്നതിനേക്കാൾ മുന്നേ ശരീരം കാണിച്ചു തരുന്ന ലക്ഷനങ്ങൾ മുൻകൂട്ടി മനസിലാക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.