ഗർഭാവസ്ഥയിലുള്ള കുഞ്ഞും അമ്മയും മരണപ്പെടുന്നതിന് പിന്നിലുളള കാരണം ഇതാണ്

ഗർഭാവസ്ഥ എന്ന് പറയുമ്പോൾ തന്നെ നമുക്ക് വളരെയധികം സന്തോഷവും അതുപോലെതന്നെ അനുഭൂതിയും ഉള്ള ഒരു കാലഘട്ടമാണ്. പക്ഷേ എൻറെ അഭിപ്രായത്തിൽ എത്രത്തോളം സന്തോഷം നിറഞ്ഞ കാലഘട്ടമാണ് അതുപോലെതന്നെ സങ്കീർണതയും ഉള്ള ഒരു കാലഘട്ടം തന്നെയാണ് ഇത്. ഒരു ഗർഭിണിയും അതുപോലെതന്നെ അവളുടെ ഭർത്താവും വീട്ടുകാരും നാട്ടുകാരുമൊക്കെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ് ഇവിടെ പറയുന്നത്. വളരെ ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. നമ്മൾ പലപ്പോഴും വാർത്തകളിലും ന്യൂസ് പേപ്പറിൽ ഒക്കെ കാണാറുണ്ട് ഒരു ഗർഭിണിയെ പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഡെലിവറി നടക്കുന്ന സമയത്ത് അല്ലെങ്കിൽ സിസേറിയൻ നടക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ഹൃദയസ്തംഭനം വന്ന് മരിക്കുന്ന അവസ്ഥയാണ് നമ്മൾ കണ്ടത്.

അപ്പോൾ വീട്ടുകാരും ബന്ധുക്കളുമൊക്കെ പറയുന്നത് ആശുപത്രി കാരുടെ അല്ലെങ്കിൽ ഡോക്ടർമാരുടെ അശ്രദ്ധയാണ് എന്നാണ്. ചികിത്സാ പിഴവ് ആണ് എന്ന് ആരോപിച്ച് കേസ് കൊടുക്കുന്ന അവസ്ഥയൊക്കെ ആണ് നമ്മൾ കാണുന്നത്. ഒരു സാധാരണക്കാരനായ വ്യക്തി ഇതിനെക്കുറിച്ച് കേൾക്കുമ്പോൾ അല്ലെങ്കിൽ കാണുമ്പോൾ അത് സത്യമാണ് എന്ന് വിചാരിച്ചേക്കാം. പക്ഷേ പലപ്പോഴും ഇത് മറ്റൊരു പ്രശ്നം മൂലം ഉണ്ടാകുന്ന ഒരു സംഭവവികാസമാണ്.

ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ കുഞ്ഞു ഒരു വെള്ളത്തിൻറെ ആവരണത്തിന് ഉള്ളിൽ ആണ് കിടക്കുന്നത്. ഈ ഒരു കാര്യം നമുക്കെല്ലാവർക്കും അറിയുന്നത് തന്നെയാണ്. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ചിലപ്പോൾ അത് സിസേറിയൻ സമയത്ത് അല്ലെങ്കിൽ പ്രസവത്തിന് സമയത്ത് അല്ലെങ്കിൽ അബോർഷൻ സമയത്ത് അല്ലെങ്കിൽ ആക്സിഡൻറ് സമയത്ത് നിങ്ങൾക്ക് വൈറ്റിൽ ഒരു ആഘാതം ഏറ്റു എങ്കിൽ ആ സമയത്ത് കുഞ്ഞിൻറെ ഏതെങ്കിലുമൊരു ടിഷ്യു അമ്മയുടെ രക്തക്കുഴലിൽ പ്രവേശിക്കുകയാണ് എങ്കിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇപ്പോൾ മുന്നേ പറഞ്ഞത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.