ശരീരത്തിലെ രക്ത കുറവിനെക്കുറിച്ചുള്ള കാരണങ്ങൾ അറിയാതെ പോകരുത്

രക്തക്കുറവ് അഥവാ അനീമിയ എന്നുപറയുന്ന അസുഖത്തെ പറ്റിയാണ് ഇവിടെ സംസാരിക്കാൻ പോകുന്നത്. ഒരുപാട് പേർക്ക് ഒരുപാട് സംശയമുള്ള ഒരു ടോപ്പിക്ക് ആണ് ഇത്. ഒരുപാട് ആളുകൾ അനീമിയ എന്ന അസുഖം പിടിപെട്ടവർ ആണെങ്കിൽ പോലും അത് ആണ് എന്ന് മനസ്സിലാക്കാതെ ജീവിക്കുന്നവരുണ്ട്. അതുപോലെതന്നെ അനിയ ഞങ്ങൾക്ക് പിടിപെട്ടോ എന്നൊക്കെ സംശയിച്ചു നടക്കുന്ന ആളുകൾ ഉണ്ട്. എന്താണ് രക്തക്കുറവ് അഥവാ അനീമിയ എന്ന് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്നു അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിൽ ഹീമോഗ്ലോബിൻ എന്ന് പറയുന്ന ഒരു പ്രോട്ടീനുണ്ട് അതിൻറെ അളവ് കുറയുമ്പോൾ ആണ് അനീമിയ എന്ന അസുഖം പിടിപെടുന്നത്.

ഹീമോഗ്ലോബിൻ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലുള്ള പ്രോട്ടീനാണ് എന്ന് നിങ്ങൾക്ക് അറിയാമോ? ഈ പ്രോട്ടീൻ സഹായത്തോടെയാണ് രക്താണുക്കൾ ലെൻസിൽ നിന്നും എല്ലായിടത്തേക്കും ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന് അളവ് കുറയുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്ന അളവ് വളരെയധികം കുറയും. അതുമൂലമാണ് അനീമിയ എന്ന അസുഖം നമുക്ക് പിടിപെടുന്നത്. സാധാരണയായി അനീമിയ എന്ന അസുഖം പിടിപെടുന്നത് ശരീരത്തിൽ അയേൺ അളവ് കുറയുമ്പോഴാണ്. ഹീമോഗ്ലോബിൻ അതിൻറെ കാര്യം പറയുമ്പോൾ അയേൺ വളരെയധികം പ്രധാനപ്പെട്ട ഘടകമാണ്.

എന്തെങ്കിലും കാരണം കൊണ്ട് ശരീരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അയൺ കുറഞ്ഞ നിലയിലാണ് നമ്മുടെ ശരീരത്തിൽ ഉള്ളത് എന്ന്. പല കാരണങ്ങൾ കൊണ്ടും ഒരാൾക്ക് അനീമിയ ഉണ്ടാകാം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം. ഏറ്റവും കൂടുതലായി വരുന്നത് രക്ത കുറവ് മൂലമാണ്. സ്ത്രീകളിൽ രക്തസ്രാവം ഉണ്ടാകുമ്പോൾ ഇങ്ങനെ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ രക്തത്തിൻറെ കുറവ് വരാനുള്ള കാരണങ്ങളെപ്പറ്റി ഇനി കൂടുതലായി നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.