ശരീരത്തിലെ ഹോർമോൺ കുറവ് ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്

ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. മനുഷ്യ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഒരു ഘടകം തന്നെയാണ് ഹോർമോൺ എന്നു പറയുന്നത്. ശരീരത്തിലുള്ള വിവിധ ഗ്രന്ഥങ്ങളിൽ നിന്നാണ് ഈ ഹോർമോണുകൾ എല്ലാം തന്നെ ഉല്പാദിപ്പിക്കപ്പെടുന്നത്. ഹോർമോണുകളുടെ ഉദാഹരണം പറയുകയാണെങ്കിൽ തൈറോയ്ഡ് ഹോർമോൺ ഇൻസുലിൻ ഹോർമോൺ അതുപോലെതന്നെ പ്രളാക്ററിൻ ഇവയെല്ലാംതന്നെ ശരീരത്തിലെ പലതരത്തിലുള്ള കാര്യങ്ങൾ നടക്കുവാൻ വേണ്ടി ആവശ്യമുള്ള ഹോർമോണുകളാണ്.

ഇതിൽ പ്രത്യുൽപാദനത്തിന് ഏതൊക്കെ ഹോർമോണുകളാണ് ആവശ്യമുള്ളത് എന്നും അതുപോലെ ഏതൊക്കെ അധികമായി കൂടുമ്പോൾ ആണ് പ്രശ്നങ്ങളുണ്ടാക്കുന്നത് തുടങ്ങിയ വിശദമായ വിവരങ്ങൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പെൺകുട്ടികളിൽ ആണെങ്കിൽ ബ്രയിനിൽ നിന്നും ജി ആർ എച്ച് എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും അതു രക്തത്തിലൂടെ നമ്മുടെ ഗ്രന്ഥികളിൽ എത്തി അവയിൽ നിന്നും എൽ എച് എസ് എച് ഹോർമോണുകൾ ഉണ്ടാവുകയും ചെയ്യുന്നു.

ഈ ഹോർമോണുകൾ രക്തക്കുഴലിലൂടെ നമ്മുടെ അണ്ഡാശയത്തിൽ എത്തുകയും അതിൻറെ ഫലമായി അണ്ഡങ്ങൾ ഇരിക്കുന്ന ഫോളിക് വളരുകയും അതിൽനിന്നും പൂർണ്ണ വളർച്ചയെത്തിയ അണ്ഡം റിലീസ് ആവുകയും ചെയ്യുന്നു. സ്ത്രീകളുടെ പ്രത്യുൽപാദന ത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ ഒബിലേഷൻ. ഇത്തരത്തിൽ ഒവുലേഷൻ ഉള്ള സ്ത്രീകളിലാണ് ഗർഭധാരണം നടക്കുന്നത്. ഇത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *