കഴുത്ത് വെട്ടുകയോ കഴക്കുകയോ ചെയ്താൽ ഉടൻ തന്നെ ഇങ്ങനെ ചെയ്താൽ മതി

പലപ്പോഴും ഒപിയിൽ വരുന്ന ഒരു പ്രധാന പ്രശ്നമാണ് കഴുത്തുവേദന. കഴുത്ത് പെട്ടെന്ന് ഇടുകയാണെങ്കിൽ എന്ത് ചെയ്യാം എന്നുള്ള കാര്യത്തിൽ എപ്പോഴും നമുക്ക് ഒരു ആശങ്കയാണ് ഉള്ളത്. പെട്ടെന്ന് ഒരു ഭാരം എടുത്തു അതിൻറെ ഭാഗമായി ഒന്ന് തിരിഞ്ഞപ്പോൾ ഒക്കെ ഇങ്ങനെ കഴുത്ത് ഉളുക്കുക ഒക്കെ പതിവാണ്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ വളരെ പെട്ടെന്ന് തന്നെയുള്ള ഒരു കഴുത്തുവേദന നമുക്ക് അനുഭവപ്പെടാം. ഇങ്ങനെ കഴുത്ത് ഇടറുന്നത് വഴി നമുക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ സാധിക്കാതെ ഒരു ഭയം നിറഞ്ഞ ഒരു അവസ്ഥ നമുക്ക് വരാറുണ്ട്.

ഇങ്ങനെ ഉണ്ടായത് മൂലം ഓയിൽമെൻറ് അപ്ലൈ ചെയ്തത് യാതൊരുവിധ കുറവും സംഭവിക്കാതെ വരുമ്പോൾ വീണ്ടും ടെൻഷൻ വരികയാണ് ചെയ്യുന്നത്. കൃത്യമായ ഒരു ചെക്കപ്പും അല്ലെങ്കിൽ ഡോക്ടറുടെ നിർദേശവും ഈ ഒരു കാര്യത്തിൽ നമുക്ക് കിട്ടേണ്ടതാണ്. കഴുത്തിലുള്ള സ്ട്രക്ചർ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. നമ്മുടെ കഴുത്ത് രൂപപ്പെടുത്തിയിരിക്കുന്നത് അവിടെ അസ്ഥികളുണ്ട് ഡിസ്ക് ഉണ്ട് ചെറിയ ഞരമ്പുകൾ അതിനുചുറ്റും ഉണ്ട്.

പെട്ടെന്നുള്ള മൂവ്മെൻറ് ഉണ്ടാകുമ്പോൾ അത്തരത്തിലുള്ള ഞരമ്പ് ഡിസ്ക് അല്ലെങ്കിൽ എല്ലിൻറെ ഇടയിൽ കംപ്രസ് ചെയ്യുന്നത് ആകാം അത്തരത്തിലുള്ള വേദന ഉണ്ടാകുന്നതിന് പിന്നിലെ കാരണം. കരണ്ട് കമ്പി ഒന്ന് പിടഞ്ഞു കഴിഞ്ഞാൽ അതിനുശേഷം വരുന്ന ഭാഗങ്ങളിൽ ഇലക്ട്രോണിക് equipment അതിനെ ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന പ്രശ്നം പോലെതന്നെ നമ്മുടെ കഴുത്തിലെ ആരംഭത്തിലുള്ള ഞരമ്പുകൾ ചെറുതായി ഒന്നു പിടഞ്ഞാൽ അതിനുശേഷമുള്ള മാംസപേശികൾ മസിലുകൾ എന്നിവയ്ക്ക് കഠിനമായ വേദന ഉണ്ടാകുന്നതിന് വരെ കാരണമാകുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.