അലർജി മാറാൻ ഇതാണ് ഉത്തമ പരിഹാരം

നമ്മുടെ സമൂഹത്തിൽ വളരെ സർവസാധാരണയായി ഒരുപാട് ആളുകൾ കഷ്ടപ്പെടുന്ന അലർജി എന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. അലർജി പലർക്കും പല രീതിയിലാണ് ഉണ്ടാകുന്നത്. നമ്മുടെ സമൂഹത്തിൽ 30% ആളുകൾക്കും പലതരത്തിലുള്ള അലർജി ഉണ്ടാകാറുണ്ട്. പൊടി അടിക്കുമ്പോൾ മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ ദേഹം ചൊറിഞ്ഞു തടിക്കുക ശരീരത്തിലെ പല ഭാഗങ്ങളിലും ചൊറിഞ്ഞു തടിച്ചു അവിടെയൊക്കെ പലതരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടാവുക അതിൻറെ ഭാഗമായി പലതരത്തിൽ നിറവ്യത്യാസം ഉണ്ടായി കാണുക.

അതുപോലെതന്നെ ശ്വാസകോശത്തെ ഇത് ബാധിക്കുമ്പോൾ ചുമ കഫക്കെട്ട് ശ്വാസംമുട്ട് ശ്വാസമെടുക്കുമ്പോൾ വിസിൽ അടിക്കുന്നത് പോലെയുള്ള ശബ്ദം ഇങ്ങനെയുള്ള പല പ്രശ്നങ്ങളും ഉള്ളതായി ആളുകൾ സാധാരണയായി ഡോക്ടർമാരെ കാണുമ്പോൾ പറഞ്ഞു വരാറുണ്ട്. ഈ അലർജി എന്ന് പറയുന്ന ഒരു അവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിനെപ്പറ്റി നമുക്ക് നോക്കാം. അത് ശരീരത്തിന് തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി അഥവാ അമിതമായ പ്രതികരണശേഷി കൊണ്ടു വരുന്നതാണ്. നമുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പലതിനോടും അലർജി ഉണ്ടായിരിക്കാം.

പല മരുന്നിനോടും അലർജി വന്നിട്ടുള്ള ആളുകൾ ഉണ്ടായിരിക്കാം. പൊടി അടിക്കുമ്പോൾ തുമ്മൽ മൂക്കടപ്പ് മൂക്കൊലിപ്പ് എന്നിവ ഒക്കെ വരാത്തവർ ആയി വളരെ ചുരുക്കം ആളുകൾ തന്നെ ഉള്ളൂ എന്ന് വേണമെങ്കിൽ പറയാം. ഇത് പലരിലും പല രീതിയിലും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് പൊടി യോടാണ് അലർജി എങ്കിൽ മറ്റുള്ള ആളുകൾക്ക് രൂക്ഷമായ ഗന്ധത്തോട് ആയിരിക്കാം. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി നിങ്ങൾ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.